Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഈ കൈകൾ ശുദ്ധമാണ് വീണ്ടും കൈകൾ ഉയർത്തി പിടിച്ച് പ്രതിപക്ഷ നേതാവിൻറെ ഏറ്റുപറച്ചിൽ.. കടുത്ത രാഷ്ട്രീയ-മാധ്യമ പോരാട്ടത്തിന് തിരികൊളുത്തി പിണറായി വിജയൻ..


വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക് 20 കോടിയുടേതുമല്ല, 200 കോടിയുടെതുമല്ല... തിരുവോണത്തിനു മുന്‍പ് വീണയെ മാത്രമല്ല റിയാസിനെയും ഇഡി ചോദ്യം ചെയ്യും..


മുൻ മന്ത്രി മുഹമ്മദ് റിയാസ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി..പ്രതിചേർത്താൽ അറസ്റ്റുണ്ടാകുമെന്ന് ഭയം..അഭിഭാഷകരുമായി കൂടിയാലോചനകൾ നടത്തിയെന്ന് സൂചനകൾ..


വിദേശത്തേക്ക് ഹവാലയായി 85 ലക്ഷം രൂപ കടത്തി...വിദേശനാണ്യ വിനിമയച്ചട്ട (ഫെമ) ലംഘനക്കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കം..നിയമപോരാട്ടത്തിനൊരുങ്ങി പിണറായി വിജയന്റെ കുടുംബം..


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...

ഇത്തിഹാദ് പറന്നുയരും; ആറ് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് അബുദാബിയിലേക്ക്, നാളെ മുതല്‍ ഈ മാസം 26 വരെയാണ് സര്‍വ്വീസുകള്‍

11 JULY 2020 04:46 PM IST
മലയാളി വാര്‍ത്ത

കൊച്ചി ഉള്‍പ്പെടെ ആറ് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് അബുദാബിയിലേക്ക് ഇത്തിഹാദ് എയര്‍വേയ്‌സിന്‍റെ പ്രത്യേക സര്‍വ്വീസുകള്‍ നാളെ മുതൽ തുടങ്ങുകയാണ്. അങ്ങനെ നാളെ മുതല്‍ ഈ മാസം 26 വരെയാണ് സര്‍വ്വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. കൊച്ചി, ബെംഗളൂരു, ചെന്നൈ, ദില്ലി, ഹൈദരാബാദ്, മുംബൈ എന്നിങ്ങനെ ഇന്ത്യയിലെ ആറ് നഗരങ്ങളിൽ നിന്നാണ് ഇത്തരത്തിൽ പ്രത്യേക സര്‍വ്വീസുകള്‍ നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യക്കാരായ യുഎഇ താമസവിസക്കാരില്‍ അനുമതി ലഭിച്ചവര്‍ക്ക് തിരികെ മടങ്ങാവുന്നതാണ്.

അതോടൊപ്പം തന്നെ അബുദാബി ഐസിഎയില്‍ നിന്നാണ് അനുമതി നേടേണ്ടത്. അനുമതി ലഭിക്കാത്തവര്‍ക്ക് യാത്ര ചെയ്യാനാകില്ലെന്നും ഇത്തിഹാദ് എയര്‍വേയ്സ് അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു. യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെ ഭാഗമായുള്ളതാണ് അബുദാബി ഐസിഎ എന്നത്.

അതേസമയം കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ നാളെ ആരംഭിക്കുന്നതാണ്. തുടർന്ന് അബുദാബി, ഷാര്‍ജ, ദുബായ് എന്നീ വിമാനത്താവളങ്ങളിലേക്കാണ് സര്‍വ്വീസുകള്‍ ഉണ്ടാകുക. യുഎഇ താമസവിസയുള്ളവരില്‍ അനുമതി ലഭിച്ചവര്‍ക്ക് നാളെ മുതല്‍ ഈ മാസം 26 വരെ എയര്‍ ഇന്ത്യ എക്‌സപ്രസ് വിമാനങ്ങളില്‍ യാത്ര ചെയ്യാവുന്നതാണ്.

കരിപ്പൂരില്‍ നിന്നുള്ള സര്‍വ്വീസുകളുടെ സമയക്രമം ഇങ്ങനേ;

ജൂലൈ 12- 10.40AM (ഷാര്‍ജ)
ജൂലൈ 14- 1.40PM (ഷാര്‍ജ)
ജൂലൈ 15- 7.10AM (ഷാര്‍ജ)
ജൂലൈ 15- 2.35PM (ദുബായ്)
ജൂലൈ 16- 4.40PM (ഷാര്‍ജ)
ജൂലൈ 17- 8.00AM (അബുദാബി)
ജൂലൈ 17- 10.55 (ദുബായ്)
ജൂലൈ 18- 4.40 PM(ഷാര്‍ജ)
ജൂലൈ 20- 10.20AM (അബുദാബി)
ജൂലൈ 21- 4.40PM (ഷാര്‍ജ)
ജൂലൈ 22- 8.53AM(ദുബായ്)
ജൂലൈ 23- 7.10AM (ഷാര്‍ജ)
ജൂലൈ 24- 9.25AM (ദുബായ്)
ജൂലൈ 25- 10.40AM (ഷാര്‍ജ)
ജൂലൈ 26- 8.00AM (അബുദാബി)

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Karuvatta-murder കേസ് അട്ടിമറിക്കാൻ നീക്കം  (3 minutes ago)

മനോരമയ്ക്കുമെതിരെ തുറന്നടിച്ച് പിണറായി വിജയന്‍  (8 minutes ago)

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (1 hour ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (3 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (3 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (3 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (3 hours ago)

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ  (4 hours ago)

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം നിഷേധിച്ച് കോടതി  (4 hours ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ കൊളംബോയിൽ ആരംഭിക്കും...  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു... പവന് 1120 രൂപയുടെ വർദ്ധനവ്  (4 hours ago)

വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് പരാജയം...  (4 hours ago)

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (5 hours ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (5 hours ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (6 hours ago)

Malayali Vartha Recommends