ഖത്തര്‍ ചുട്ടുപൊള്ളുന്നു

ഖത്തര്‍ ചുട്ടുപൊള്ളുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ചൂട് ക്രമാതീതമായി ഉയര്‍ന്നേക്കുമെന്നാണ് കാലാവസ്ഥാ വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്.
ദിവസങ്ങള്‍ നീണ്ട ശക്തമായ പൊടിക്കാറ്റിനു ശേഷം രാജ്യം ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും കടുത്ത ചൂടിലേക്ക് നീങ്ങുന്നതായാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. ഇന്നനുഭവപ്പെട്ട പകല്‍ സമയത്തെ കൂടിയ താപനില 42 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയെങ്കിലും വരും നാളുകളില്‍ ഇത് ക്രമാതീതമായി വര്‍ധിച്ചു. 48 ഡിഗ്രിക്ക് മുകളിലെത്തുമെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. നാളെ പകല്‍ സമയത്തെ താപനിലയില്‍ നേരിയ കുറവനുഭവപ്പെടാന്‍ ഇടയുണ്ടെങ്കിലും പൊടിക്കാറ്റിനു സാധ്യതയുണ്ട്. സൗദി അറേബ്യയില്‍ രൂപം കൊള്ളുന്ന അതിമര്‍ദമാണ് ഇതിനു കാരണമായി പറയപ്പെടുന്നത്. വടക്കു പടിഞ്ഞാറു ദിശയില്‍ തുടരുന്ന കാറ്റ് ചൊവ്വാഴ്!ച വൈകീട്ട് വരെ തുടരും. ശക്തമായ പൊടിക്കാറ്റില്‍ ദൂരക്കാഴ്!ച രണ്ടു കിലോമീറ്ററില്‍ കുറവായിരിക്കുമെന്നും വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഉള്‍ക്കടലിലെ കാറ്റ് 38 നോട്ടിക്കല്‍ മൈല്‍ വരെ ശക്തിയാര്‍ജിക്കാന്‍ ഇടയുള്ളതു കൊണ്ട് കടലില്‍ പോകുന്നവര്‍ ആവശ്യമായ മുന്‍കരുതലെടുക്കണമെന്നും കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha