മുഴുവന്‍ ജീവനക്കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു

രാജ്യത്തെ മുഴുവന്‍ കമ്പനി ജീവനക്കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങുന്നു. നിലവില്‍ കഫറ്റീരിയ അടക്കം ചില മേഖലകളിലെ ജീവനക്കാര്‍ക്ക് മാത്രമാണ് ഇന്‍ഷുറന്‍സ് നിര്‍ബന്ധം. ഇത് മുഴുവന്‍ മേഖലകളിലേക്കും വ്യാപിപ്പിക്കുകയാണ് ചെയ്യുക.
ക്‌ളിയറന്‍സിനും മറ്റു രേഖകള്‍ക്കുമൊപ്പം ഇന്‍ഷുറന്‍സ് രേഖകള്‍ കൂടി സമര്‍പ്പിച്ചാല്‍ മാത്രം പുതിയ വിസ അനുവദിക്കുന്ന രൂപത്തിലുള്ള നിയമനിര്‍മാണമാണ് പദ്ധതിയിടുന്നതെന്ന് ഒമാന്‍ മെഡിക്കല്‍ സ്‌പെഷാലിറ്റി ബോര്‍ഡ് പ്രസിഡന്റ് ഡോ. വലീദ് അല്‍സദ്ജാലി പറഞ്ഞു. ജി.സി.സി ആരോഗ്യമന്ത്രിമാരുടെ യോഗത്തിലെ തീരുമാനപ്രകാരം രാജ്യത്തെ മുഴുവന്‍ ജീവനക്കാര്‍ക്കും ആരോഗ്യഇന്‍ഷുറന്‍സ് നടപ്പാക്കാന്‍ നേരത്തേ നിര്‍ദേശമുണ്ടായിരുന്നു. അടുത്തിടെ നടന്ന മന്ത്രാലയം യോഗത്തിലാണ് മുഴുവന്‍ തൊഴിലാളികളുടെയും ആരോഗ്യസുരക്ഷ കണക്കിലെടുത്ത് ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കാന്‍ തീരുമാനമായത്. നിയമം നടപ്പാക്കുന്നതിനുള്ള അന്തിമ ചട്ടക്കൂടിന് രൂപം നല്‍കി വരുകയാണ്. ആദ്യം വലിയ കമ്പനികളില്‍ നിയമം നടപ്പാക്കിയ ശേഷം മുഴുവന്‍ പേരിലേക്കുംഎത്തിക്കാനാണ് പദ്ധതി. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഘട്ടം ഘട്ടമായി നടപ്പാക്കും. പല ജി.സി.സി രാഷ്ട്രങ്ങളും നിര്‍ബന്ധ ആരോഗ്യ ഇന്‍ഷൂറന്‍സ് നടപ്പാക്കിയിട്ടുണ്ട്. മെഡിക്കല്‍ ഇന്‍ഷുറന്‍സില്ലാത്തതിനാല്‍ ആശുപത്രി ചെലവ് വഹിക്കാനാവാതെ തൊഴിലാളികള്‍ കുടുങ്ങുന്ന സാഹചര്യം മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha