ഒമാനില്‍ ഇനി സ്‌പോണ്‍സറില്ലാതെയും സന്ദര്‍ശക വിസ

ഒമാനില്‍ സ്‌പോണ്‍സറില്ലാതെ സന്ദര്‍ശക വിസ ലഭിക്കുന്ന സംവിധാനത്തിന്? തുടക്കമായി. റോയല്‍ ഒമാന്‍ പൊലീസിന്റെ വെബ്‌സൈറ്റ് വ!ഴിയാണ് ഇതിന് സംവിധാനം ഒരുക്കുന്നത്. എന്നാല്‍, ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഇത്തരത്തില്‍ വിസ ലഭിക്കുന്നതിന് ചില നിയന്ത്രണങ്ങളുണ്ട്.
സ്‌പോണ്‍സറില്ലാതെ വിവിധ രാജ്യക്കാര്‍ക്ക് ഒമാന്‍ സന്ദര്‍ശിക്കാന്‍ ഓണ്‍ലൈന്‍ വ!ഴി ടൂറിസ്റ്റ് വിസ നല്‍കുന്ന സംവിധാനത്തിനാണ് തുടക്കമായത്?. റോയല്‍ ഒമാന്‍ പൊലീസിന്റെ വൈബ്‌സൈറ്റില്‍ ഒരുക്കിയ പുതിയ സംവിധാനം വ!ഴി വിസക്ക് അപേക്ഷിക്കാം. വിസാ ഫീസ്? ക്രെഡിറ്റ്? കാര്‍ഡ്? വ!ഴി അടക്കാം.
ഇമെയിലില്‍ ലഭിക്കുന്ന നോട്ടിഫിക്കേഷന്റെ അടിസ്ഥാനത്തില്‍ ഒമാനിലെത്തി വിമാനത്താവളത്തില്‍ നിന്ന് വിസ അടിക്കാം. എന്നാല്‍, ഇന്ത്യക്കാര്‍ക്ക് പരിമിതമായി മാത്രമേ ഈ സംവിധാനം ഉപയോഗിക്കാന്‍ ക!ഴിയൂ. ഒമാന്‍ എമിഗ്രേഷന്റെ ഗ്രൂപ്പ് വണ്‍ ലിസ്റ്റിലുള്ള രാജ്യങ്ങളിലെ പൗരന്‍മാരെ വിവാഹം ക!ഴിച്ച ഇന്ത്യക്കാര്‍ക്കും മക്കള്‍ ഈ രാജ്യങ്ങളിലെ പൗരന്‍മാരായ ഇന്ത്യക്കാര്‍ക്കും അവര്‍ക്കൊപ്പം യാത്രചെയ്യാന്‍ ഈ സംവിധാനം ഉപയോഗിക്കാം.
മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ ഉയര്‍ന്ന തസ്തികകളില്‍ റെസിഡന്റ് വിസയുള്ള ഇന്ത്യക്കാര്‍ക്കും ഈ സംവിധാനം ഉപകാരപ്പെടുമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ഇവര്‍ക്ക് നിലവില്‍ അതിര്‍ത്തികളില്‍ ഓണ്‍ അറൈവല്‍ വിസ ലഭ്യമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha