ഹജ്ജിനായുള്ള ഒരുക്കങ്ങള്‍ നേരത്തെ പൂര്‍ത്തിയാവും

ഈ വര്‍ഷത്തെ ഹജ്ജുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ നേരത്തെ പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് സൗദി ഹജ്ജ് മന്ത്രാലയം. മുന്‍ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്ഥമായി മിനായിലെ തമ്പുകളുടെ വിഭജനം പൂര്‍ത്തിയായതായി സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചു. മക്കയില്‍ തീര്‍ത്ഥാടകര്‍ക്ക് താമസിക്കാന്‍ മൂവായിരത്തിലധികം കെട്ടിടങ്ങള്‍ക്ക് ലൈസന്‍സ് അനുവദിച്ചു. ഇപ്പോള്‍ തന്നെ തമ്പുകള്‍ അനുവദിച്ചു കിട്ടുന്നതിനാല്‍ തമ്പുകളിലാവശ്യമായ സജ്ജീകരണങ്ങള്‍ നേരത്തെ പൂര്‍ത്തിയാക്കാന്‍ ഹജ്ജ് സര്‍വീസ് സ്ഥാപനങ്ങള്‍ക്ക് സാധിക്കും.
തീര്ഥാടകരില്‍നിന്ന് ഈടാക്കേണ്ട ഫീസ് നേരത്തെ നിശ്ചയിക്കാനും ബുക്കിംഗ് നേരത്തെ ആരംഭിക്കാനുമാകും. തമ്പുകള്‍ മറ്റു സ്ഥാപനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ കൈമാറാന്‍പാടില്ലെന്നും അനുമതിയില്ലാതെ തമ്പുകളില്‍ മാറ്റങ്ങള്‍ വരുത്താന്‍ പാടില്ലെന്നും മന്ത്രാലയം നിര്‍ദേശിച്ചു. അനുവദിക്കപ്പെട്ട സ്ഥലം എങ്ങിനെ ഉപയോഗിക്കുന്നു എന്ന വിവരമടങ്ങിയ പ്ലാന്‍ മുന്‍കൂട്ടി ഹജ്ജ് മന്ത്രാലയത്തിന് സമര്‍പ്പിക്കണം. ഇത് പഠിച്ചു സ്വീകാര്യമാണെങ്കില്‍ മാത്രമേ തമ്പുകളുടെ കൈമാറ്റം പൂര്‍ത്തിയാകുകയുള്ളൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha