സൗദിയില്‍ സ്ഥാപനങ്ങള്‍ക്ക് സ്വന്തം തൊഴില്‍ നിയമാവലി

സൗദിയില്‍ പത്തിലധികം ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ സ്വന്തമായി തൊഴില്‍ നിയമാവലി തയ്യാറാക്കണമെന്ന് തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചു. തൊഴില്‍ സാഹചര്യമനുസരിച്ച് തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതായിരിക്കണം പുതിയ നിയമാവലി.
നിലവിലുള്ള പൊതു നിയമാവലിക്കു പകരം ഓരോ സ്ഥാപനങ്ങളും തൊഴില്‍ സാഹചര്യമനുസരിച്ച് സ്വന്തമായ നിയമാവലി തയ്യാറാക്കണം എന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. പത്തില്‍ കൂടുതല്‍ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും ഈ നിര്‍ദേശം ബാധകമാണ്. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതാകണം ഈ നിയമാവലിയെന്നു തൊഴില്‍ മന്ത്രാലയത്തിലെ പരിശോധനാ വിഭാഗം അണ്ടര്‍ സെക്രട്ടറി ഡോ അബ്!ദുള്ള അബുസുനൈന്‍ പറഞ്ഞു. നൂറ്റിപ്പതിനേഴ് വകുപ്പുകള്‍ അടങ്ങിയ പുതിയ നിയമാവലിയുടെ മാതൃക മന്ത്രാലയം പ്രസിദ്ധീകരിച്ചു. ജോലി സമയം, സ്ഥാനക്കയറ്റം, ശമ്പള വര്‍ധന, ആനുകൂല്യങ്ങള്‍ തുടങ്ങിയവയില്‍ ഓരോ സ്ഥാപനങ്ങള്‍ക്കും സ്വന്തമായ നിയമം തയ്യാറാക്കാവുന്നതാണ്. ഈ നിയമാവലി തൊഴിലാളികള്‍ക്കു ഗുണകരമാകുകയും തൊഴിലാളികള്‍ കാണുംവിധം പരസ്യപ്പെടുത്തുകയും വേണം. ജോലിയില്‍ മികവു കാണിക്കുന്നവര്‍ക്കു പ്രത്യേക അവാര്‍ഡ് നല്‍കാനും വീഴ്ച വരുത്തുന്നവര്‍ക്കു പിഴ ചുമത്താനും നിര്‍ദേശമുണ്ട്. എന്നാല്‍ പിഴ സംഖ്യ സ്ഥാപനത്തിന് ഉപയോഗിക്കാന്‍ പാടില്ല. പകരം മറ്റു തൊഴിലാളികളുടെ ക്ഷേമത്തിനായി വിനിയോഗിക്കണം. പുതിയ നിയമാവലിക്ക് തൊഴില്‍ മന്ത്രാലയത്തിന്റെ അംഗീകാരം വാങ്ങണം. സമര്‍പ്പിച്ച 12 മാസത്തിനുള്ളില്‍ മന്ത്രാലയം അംഗീകാരം നല്‍കും. തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്താനും അതിലൂടെ കൂടുതലാളുകളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കാനും പുതിയ നീക്കത്തിലൂടെ സാധിക്കും എന്നാണ് പ്രതീക്ഷ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha