എണ്ണ വിലയിടിവ് ഗള്‍ഫ് രാജ്യങ്ങളെ ബാധിക്കുന്നു

എണ്ണവിലയിടിവ് ഗള്‍ഫ് രാജ്യങ്ങളിലെ നിര്‍മ്മാണ വ്യവസായ മേഖലകളെ ബാധിക്കുന്നു. പലപദ്ധതികളും റദ്ദാക്കുകയും നീട്ടിവക്കുകയും ചെയ്തത് തൊഴില്‍ സാധ്യതയെ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. എണ്ണവിലയിടിവ് ഗള്‍ഫ് രാജ്യങ്ങളിലെ നിര്‍മ്മാണ വ്യവസായ മേഖലകളിലെ പദ്ധതികളെ സാരമായി ബാധിക്കുന്നുവെന്ന സൂചനയാണ് അബുദാബി കൊമേഴ്ഷ്യല്‍ ബാങ്ക് പുറത്തിറക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ വര്‍ഷത്തെ ആദ്യപാദത്തിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ജിസിസി രാഷ്ട്രങ്ങളിലെ പദ്ധതികളില്‍ 9.9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ യുഎഇയില്‍ മുന്‍പാദത്തേക്കാള്‍ 35.6ശതമാനവും ഒമാനില്‍ 43.3 ശതമാനവും കുറവ് രേഖപ്പെടുത്തി. രണ്ട് വര്‍ഷത്തെയും ശരാശരിയില്‍ താഴെയാണ് കുറവ് രേഖപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇത് തുടങ്ങിയ പല പ്ദധതികളും നിര്‍ത്തിവെക്കുന്നതിനും തുടങ്ങാനിരുന്നവ നീട്ടിവക്കുന്നതിനും ഇടയാക്കി.
യുഎഇയില്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് നിര്‍ത്തിവച്ചിരിക്കുന്നത്. ഖത്തര്‍ കെമിക്കല്‍ പദ്ധതികളും സൗദി അറേബ്യ എണണ്ണ ഖനന പദ്ധതികളും നീട്ടിവച്ചിട്ടുണ്ട്. ചെറുകിട ഇടത്തരം ഡവലപ്പര്‍മാരുടെ പദ്ധതികളെയാണ് വിലയിടിവ് ബാധിച്ചിരിക്കുന്നത്. വന്‍കിട നിര്‍മ്മാണ പദ്ധതികളെ നിലവില്‍ ബാധിച്ചിട്ടില്ല. ഖത്തറിലും കുവൈത്തിലും പദ്ധതികളുടെ മൂല്യത്തില്‍ ഉയര്‍ച്ച രേഖപ്പെടുത്തിയെങ്കിലും എണ്ണത്തില്‍ കുറവുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha