ദുബായ് ടാക്സി വാനുകളിൽ ഇനിമുതൽ നാല് പേർക്കുവരെ യാത്രചെയ്യാം; എന്ന അറിഞ്ഞിരിക്കുക, മുൻകരുതലുകൾ ഇങ്ങനെ
കോറോണയ്ക്കു പിന്നാലെ താറുമാറായ ടാക്സി ജീവനക്കാർക്കും യാത്രക്കാർക്കും സന്തോഷ വാർത്ത. ദുബായ് ടാക്സി വാനുകളിൽ ഇനിമുതൽ നാല് പേർക്കുവരെ യാത്രചെയ്യാൻ അനുമതി നല്കിയിരിക്കുയാണ്. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (ആർ.ടി.എ.) കരീം ആയുള്ള സംയുക്തസംരംഭമായ ഹാല ആപ്ലിക്കേഷൻ വഴി ബുക്ക് ചെയ്യുന്ന ടാക്സി വാനുകളിലാണ് ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്.
ഹാല വാൻ ടാക്സികളിൽ രണ്ടുനിര പാസഞ്ചർ ഇരിപ്പിടങ്ങൾ ഉള്ളതിനാൽ നാല് യാത്രക്കാർക്ക് കൃത്യമായ സാമൂഹിക അകലം പാലിച്ച് ഇരിക്കാനാകും. കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഇത് ഗുണകരമാകുന്നതാണ്. അതേസമയം സെഡാൻ ടാക്സികളിൽ രണ്ട് യാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളു. കോവിഡ് നിയന്ത്രണങ്ങൾ മൂലം എല്ലാ ടാക്സികളിലും രണ്ട് യാത്രക്കാർ എന്ന രീതിയിൽ പരിമിതപ്പെടുത്തിയിരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ തീരുമാനം മുന്നോട്ട് വന്നരിക്കുന്നത്. എന്നാൽ ടാക്സി വാനുകൾക്കുമാത്രമാണ് ഇപ്പോൾ നാല് യാത്രക്കാരെ കയറ്റാൻ അനുമതി.
https://www.facebook.com/Malayalivartha