പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം

ലഹരി കടത്തിയ കേസിൽ ഗൾഫിൽ ജയിലായിരുന്ന മാഹി പെരിങ്ങാടി സ്വദേശി അബൂട്ടി വെള്ളിലിയുടെ (41) വധശിക്ഷ നടപ്പാക്കി. ദമാമിലെ ജയിലിൽ തടവിൽ കഴിയുകയായിരുന്ന അബൂട്ടിയുടെ ശിക്ഷ നടപ്പിലാക്കിയ വിവരം സൗദി ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്. 2023ൽ ഒമാനിൽ നിന്ന് സൗദിയിലേക്ക് 43 കിലോ ഗ്രാം ലഹരി കടത്തിയെന്ന കേസിലാണ് ഇയാൾ പിടിയിലായത്.
എന്നാൽ, താൻ നിരപരാധിയാണെന്നും മറ്റൊരാൾ ഏല്പിച്ച വാഹനമാണെന്നുമാണ് അബൂട്ടി കോടതിയിൽ വാദിച്ചത്. പക്ഷേ, ലഹരി കണ്ടെത്തിയ വാഹനം അബൂട്ടിയുടെ പേരിലായിരുന്നു. വധശിക്ഷ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവച്ചിരുന്നു. തുടർന്ന് രാജകീയ ഉത്തരവ് കൂടി വന്നതിന് പിന്നാലെ ശിക്ഷ നടപ്പിലാക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























