ഗ്യാസ് സ്റ്റൗ കത്തിച്ചപ്പോള്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു; പഴയ കെട്ടിടം സ്ഫോടനത്തെ തുടര്‍ന്ന് തകര്‍ന്നു വീണു, ഒരു പ്രവാസി മരിച്ചു
ഒമാനില്‍ കെട്ടിടം തകര്‍ന്നുവീണ് പ്രവാസി മരിച്ചു. കണ്ണൂര്‍ ജോസ്ഗിരിയില്‍ സ്ഥിര താമസമാക്കിയ തമിഴ്നാട് സ്വദേശി ദാസാണ്(57) മാത്രയില്‍ മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്കായിരുന്നു അപകടം സംഭവിച്ചത്. മലയാളിയായ . പയ്യന്നൂര്‍ കവ്വായി സ്വദേശി സദാനന്ദന് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇരുവരും ഒമാന്‍ ഫ്ലവര്‍ മില്ലില്‍ കയറ്റിറക്ക് ജോലി ചെയ്തുവരികയായിരുന്നു.
സംഭവദിവസം രാവിലെ ജോലിക്ക് പോകാനായി എഴുന്നേറ്റ സദാനന്ദന് ഗ്യാസ് സ്റ്റൗ കത്തിച്ചപ്പോള്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയുണ്ടായി. ഇതേതുടർന്ന് സദാനന്ദന് പുറത്തേക്കോടി. ഈ സമയം ദാസ് ഉറങ്ങി കിടക്കുകയായിരുന്നു. പഴയ കെട്ടിടം സ്ഫോടനത്തെ തുടര്‍ന്ന് തകര്‍ന്നു വീഴുകയായിരുന്നു . സിവില്‍ ഡിഫന്‍സ് അധികൃതര്‍ സ്ഥലത്തെത്തി കെട്ടിടാവശിഷ്ടങ്ങളില്‍ നിന്ന് മൃതദേഹം പുറത്തെടുക്കുകയാണ് ചെയ്തത്.
https://www.facebook.com/Malayalivartha