180 യാത്രക്കാർ കോഴിക്കോട് നിന്ന് റോഡ് മാർഗം കൊച്ചിയിലേക്ക്; മഴകാരണം ഫ്ലൈ ദുബായ് വിമാനം, കോഴിക്കോട്ടേക്കുള്ള 120 യാത്രക്കാരെ കൊച്ചിയിൽ ഇറക്കി
ദുബായിൽനിന്നു കോഴിക്കോട്ടേക്കുള്ള ഫ്ലൈ ദുബായ് വിമാനം മഴമൂലം ഇറങ്ങാനാകാതെ 3 തവണ തിരിച്ചുവിട്ടതായി റിപ്പോർട്ട്. കനത്ത മഴമൂലം കോഴിക്കോട്ടേക്കുള്ള 120 യാത്രക്കാരെ കൊച്ചിയിൽ ഇറക്കി. കോഴിക്കോട്ടുനിന്നു ദുബായിലേക്കു കൊണ്ടുപോകാനുള്ള 180 യാത്രക്കാരെ പിന്നീട് റോഡ് മാർഗം കൊച്ചിയിലെത്തിക്കുകയാണ് ചെയ്തത്.
ഇത്തരത്തിൽ എത്തിച്ചവരെ ഇന്നു കൊണ്ടുപോകുന്നതായിരിക്കും. ദുബായിൽനിന്നു വെള്ളിയാഴ്ച വൈകിട്ടു കോഴിക്കോട് എത്തിയ വിമാനം മഴമൂലം ഇറങ്ങാനാകാതെ കോയമ്പത്തൂരിലേക്കു തിരിച്ചുവിടും ചെയ്തിരുന്നു. ഈ വിമാനം ഇന്നലെ പുലർച്ചെ 5ന് 120 യാത്രക്കാരുമായി കോഴിക്കോട്ടേക്കു മടങ്ങിയെത്തുകയും ചെയ്തു.
എന്നാൽ, മഴമൂലം ഇറങ്ങാനാകാതെ കൊച്ചിയിലേക്കു തിരിച്ചുവിടുകയുണ്ടായി. ഇതേതുടർന്ന് യാത്രക്കാരെ കൊച്ചിയിൽ ഇറക്കിയ ശേഷം, കോഴിക്കോട്ടുനിന്നുള്ള യാത്രക്കാരെ കൊണ്ടുപോകാനായി ഉച്ചയ്ക്ക് ഒന്നിനു കരിപ്പൂരിലെത്തിയെങ്കിലും വീണ്ടും കൊച്ചിയിലേക്കു തിരിച്ചുവിടുകയുണ്ടായി.
https://www.facebook.com/Malayalivartha