നാട്ടിലുള്ളവർക്ക് മടങ്ങി വരാന്‍ വിമാന സര്‍വീസുകള്‍ ഒരുക്കി സൗദി; കാത്തിരുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത നൽകി അധികൃതർ, സൌദിയിലേക്ക് മടങ്ങി വരാന്‍ വിമാന സര്‍വീസുകള്‍ സെപ്തബര്‍ 15 മുതല്‍
പ്രവാസലോകത്തേക്ക് മടങ്ങാൻ കാത്തിരിക്കുന്ന പ്രവാസികൾക്കായി നയങ്ങൾ മയപ്പെടുത്തിയിരിക്കുകയാണ്. യുഎഇ, ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങൾ പ്രത്യേക കരാർ മുൻനിർത്തി രാജ്യാന്തര വിമാന സർവീസുകൾക്ക് തുടക്കം കുറിച്ചപ്പോൾ സൗദിയിലേക്ക് മടങ്ങാൻ കാത്തിരുന്ന പ്രവാസികൾക്ക് നിരാശമാത്രമായിരുന്നു ബാക്കി. എന്നാലിതാ കാത്തിരുന്ന പ്രവാസികൾക്ക് സന്തോഷവാർത്ത തന്നെ പുറത്തേക്ക് വരുകയാണ്.
സെപ്തബര്‍ 15 മുതല്‍ സൌദിയിലേക്ക് മടങ്ങി വരാന്‍ വിമാന സര്‍വീസുകള്‍ തുടങ്ങുന്നതാണ്. വിദേശികള്‍ക്കും ആശ്രിതര്‍ക്കും സന്ദര്‍ശക വിസ എന്നിവയുള്ളവര്‍ക്കും സൌദിയിലേക്ക് പ്രവേശനം അനുവദിക്കുകയുണ്ടായി. ഭാഗികമായാകും അതിര്‍ത്തികള്‍ തുറക്കുക എന്നതാണ് ആദ്യപടി. ഏതൊക്കെ രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് ഉണ്ടാകുമെന്നത് ഉടന്‍ പ്രഖ്യാപിക്കുന്നതായിരിക്കും. സൗദിയുടെ മുഴുവന്‍ അതിര്‍ത്തികളും ജനുവരി മുതല്‍ മാത്രമേ പൂര്‍ണമായും തുറക്കുകയുള്ളു. ഉംറ സര്‍വീസുകള്‍ ഘട്ടം ഘട്ടമായി തുറക്കുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ആയതിനാൽ തന്നെ വിദേശികള്‍ക്കും സ്വദേശികള്‍ക്കും സന്ദര്‍ശന വിസയിലടക്കം ജനുവരി മുതല്‍ രാജ്യത്തേക്ക് പ്രവേശിക്കാംവുന്നതാണ്. സര്‍ക്കാര്‍ ജീവനക്കാര്‍, സൈനികര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാകും മുന്‍ഗണന നൽകുന്നത്. വിമാന സര്‍വീസുകള്‍ തുടങ്ങുന്നത് സംബന്ധിച്ച വ്യക്തത വരും മണിക്കൂറുകളിലുണ്ടാകുന്നതായിരിക്കും.
https://www.facebook.com/Malayalivartha