പ്രവാസികള്‍ക്ക് ആശ്വാസമാകുന്ന അറിയിപ്പ്; സൗദിയിലേക്ക് മടങ്ങാം, സർവീസുകൾ നാളെ മുതൽ, നിബന്ധനകൾ പുറത്തിറക്കി അധികൃതർ
പ്രവാസികള്‍ക്ക് സൗദിയിലേക്ക് ഈ മാസം 15 അതായത് നാളെ മുതല്‍ മടങ്ങാന്‍ കഴിയുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരിക്കുകയാണ്. കോവിഡ് സാഹചര്യത്തില്‍ നാട്ടില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ക്കാണ് ഇത്തരത്തിൽ സൗകര്യമൊരുക്കിയത്. നിരവധി പ്രവാസികള്‍ക്ക് ആശ്വാസമാകുന്നതാണ് ഈ അറിയിപ്പ് എന്നത്.
അതോടൊപ്പം തന്നെ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്ബുള്ള കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും സമര്‍പ്പിക്കേണ്ടതുണ്ട്. സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം സെപ്തംബര്‍ 15ന് രാവിലെ ആറ് മണി മുതല്‍ തന്നെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ കഴിയുന്നതാണ്. റീ എന്‍ട്രി, തൊഴില്‍ വിസ, സന്ദര്‍ശക വിസ തുടങ്ങി എല്ലാതരം വിസയിലുള്ളവര്‍ക്കും രാജ്യത്തേക്ക് പ്രവേശിക്കാന്‍ കഴിയുന്നതായിരിക്കും. ഒപ്പം റീ എന്‍ട്രിയില്‍ സൗദിയില്‍ നിന്നും നാട്ടിലേക്ക് പോയവര്‍ക്കും ഇതിലൂടെ പ്രവേശിക്കാം. ഉംറ സര്‍വീസുകള്‍ ഘട്ടം ഘട്ടമായി തുറക്കുമെന്നും സൌദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
വിദേശികള്‍ക്കും സ്വദേശികള്‍ക്കും സന്ദര്‍ശന വിസയിലടക്കം ജനുവരി മുതല്‍ രാജ്യത്തേക്ക് പ്രവേശിക്കാവുന്നതാണ്. സര്‍ക്കാര്‍ ജീവനക്കാര്‍, സൈനികര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാകും മുന്‍ഗണന നൽകുന്നത്. വിമാന സര്‍വീസുകള്‍ തുടങ്ങുന്നത് സംബന്ധിച്ച വ്യക്തത വരും മണിക്കൂറുകളിലുണ്ടാകും.
https://www.facebook.com/Malayalivartha