ഒമാനില്‍ ഇന്ന് 10 പേര് കൂടി കൊവിഡ് ബാധിച്ച് മരിച്ചു; ഇന്ന് 476 പുതിയ രോഗികള്‍ റിപ്പോർട്ട് ചെയ്തു
ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 10 പേര് കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കിൽ വ്യക്തമാക്കുന്നത്. 476 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലായിരുന്ന 157 പേര് രോഗമുക്തരാവുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതുവരെ 90,222 പേര്‍ക്കാണ് ഒമാനില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്.
ഇതേതുടർന്ന് ഇവരില്‍ 83,928 പേരുടെ രോഗം ഇതിനോടകം ഭേദമായി. നിലവില്‍ 93 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 790 പേര് പേരാണ് ഇതിനോടകം മരണപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയുണ്ടായി. ഇപ്പോള്‍ ആകെ 497 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത് തന്നെ. ഇവരില്‍ ഗുരുതരാവസ്ഥയിലുള്ള 171 പേര് തീവ്രപരിചരണ വിഭാഗത്തിലാണ് കഴിയുന്നത്.
https://www.facebook.com/Malayalivartha