യു.എ.ഇയിൽ കോവിഡ് വാക്സിൻ ഉപയോഗത്തിന് അനുമതി; മുൻഗണന മുന്നണി പോരാളികൾക്ക്, വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും നിയമവിധേയമായി വാക്സിൻ നൽകാം, നേട്ടം കുറിച്ച് അറബ് രാഷ്ട്രം
യു.എ.ഇയിൽ കോവിഡ് വാക്സിൻ ഉപയോഗത്തിന് അനുമതി നൽകിയാതായി റിപ്പോർട്ട് . ആരോഗ്യപ്രവർത്തകർക്കാണ് അടിയന്തര സാഹചര്യത്തിൽ വാക്സിൻ നൽകാൻ സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ചൈനയുടെ സിനോഫാം വാക്സിന്റെ പരീക്ഷണം അബൂദബിയിൽ വിജയകരമാണ് എന്ന് കണ്ടതിന്റെ പശ്ചാത്തലത്തിനാണ് ഇത്തരത്തിൽ നടപടി സ്വീകരിച്ചിരിക്കുന്നത്.
യു.എ .ഇ ആരോഗ്യമന്ത്രി അബ്ദുറഹ്മാൻ ബിൻ മുഹമ്മദ് അൽ ഉവൈസാണ് ആരോഗ്യപ്രവർത്തകർക്ക് അടിയന്തര സാഹചര്യത്തിൽ കോവിഡ് വാക്സിൻ നൽകാൻ അനുമതി നൽകിയതായി വ്യക്തമാക്കിയത്. ആയതിനാൽ തന്നെ കോവിഡ് രോഗികളുമായി നേരിട്ട് ഇടപെടേണ്ടി വരുന്നവർക്കാണ് വാക്സിൻ നൽകുന്നത്. വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും നിയമവിധേയമായി വാക്സിൻ നൽകാവുന്നതാണ്. കൊറോണ വ്യാപനത്തെ തുടർന്ന് ജൂലൈ 16 മുതൽ അബൂദബിയിൽ കോവിഡ് വാക്സിൻ പരീക്ഷണം തുടരുകയാണ്. ആരോഗ്യവകുപ്പ്, ചൈനയിലെ സിനോഫാം, അബൂദബിയിലെ ജി 42 ഹെൽത്ത് കെയർ എന്നിവ സംയുക്തമായാണ് അബൂദബിയിൽ വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം നടത്തിവരുന്നത്.
https://www.facebook.com/Malayalivartha