എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബായ് വിലക്ക് ഏർപ്പെടുത്തി; താൽക്കാലിക വിലക്കാണ് പ്രാബാല്യത്തിൽ വന്നത്, എയർ ഇന്ത്യ എക്സ്പ്രസിന്റെ സര്‍വീസുകള്‍ അധികൃതർ ഷാർജയിലേക്ക് റീ ഷെഡ്യൂൾ ചെയ്തു

വന്ദേഭാരത് പദ്ധതിയിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബായ് താത്കാലിക വിലക്ക് ഏർപ്പെടുത്തിയാതായി റിപ്പോർട്ട്. കൊവിഡ് രോഗിയെ യാത്ര ചെയ്യാൻ അനുവദിച്ചതിനെ തുടർന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. വിലക്കിനെ തുടർന്ന് ദുബായിയിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ സര്‍വീസുകള്‍ അധികൃതർ ഷാർജയിലേക്ക് റീ ഷെഡ്യൂൾ ചെയ്യുകയുണ്ടായി.
ഇന്ന് മുതൽ 15 ദിവസത്തേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബൈലേക്കോ ദുബൈയില്‍ നിന്ന് പുറത്തേക്കോ സര്‍വീസ് നടത്താൻ സാധിക്കുകയില്ല. കൊവിഡ് പോസിറ്റീവ് ഫലം ഉണ്ടായിരുന്നിട്ടും യാത്രക്കാരെ യാത്ര ചെയ്യാൻ അനുവദിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഈമാസം നാലിന് ജെയ്പൂരിൽ നിന്നുള്ള വിമാനത്തിലാണ് കൊവിഡ് പോസിറ്റീവ് റിസൽട്ടുമായി യാത്രക്കാരൻ ദുബായിലേക്ക് എത്തിച്ചേർന്നത്.യാത്രക്കാരന്റെ പേരും പാസ്പോർട്ട് നമ്പരും സീറ്റ് നമ്പരുമടക്കം വ്യക്തമാക്കിയാണ് എയർ ഇന്ത്യ എക്സ്പ്രസ് റീജണൽ മാനേജർക്ക് ഈ ക്രമക്കേട് ചൂണ്ടിക്കാട്ടി നോട്ടീസ് അയച്ചത്.
അതേസമയം മുൻപ് സമാനസംഭവമുണ്ടായപ്പോൾ ദുബായ് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. രോഗിയുടേയും ഒപ്പം യാത്ര ചെയ്തവരുടേയും ചികിൽസാ, ക്വാറൻറീൻ ചെലവുകൾ എയർലൈൻ വഹിക്കണമെന്നും അതോറിറ്റി ഇതിനോടകം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ രോഗിക്കൊപ്പം യാത്ര ചെയ്തവർക്കും കോവിഡ് പൊസിറ്റീവായതായാണ് റിപ്പോർട്ട്.
മുൻപ് കൊവിഡ് പോസറ്റീവ് റിസൽറ്റുള്ള യാത്രക്കാരെ രണ്ട് തവണ സുരക്ഷചട്ടങ്ങൾ ലംഘിച്ച് ദുബൈയിലെത്തിച്ചു എന്ന് ചൂണ്ടിക്കാട്ടി ദുബൈ സിവിൽ ഏവിയേഷൻ എയർ ഇന്ത്യ എക്സ്പ്രസിന് നോട്ടീസ് അയച്ചിരുന്നു. ഇതേതുടർന്ന് പിഴവ് ആവർത്തിച്ച സാഹചര്യത്തിലാണ് വിമാനങ്ങൾ താൽകാലികമായി റദ്ദാക്കിയത്. ഇതിന് പുറമെ രോഗിയുടെയും ഒപ്പം യാത്രചെയ്തവരുടെയും ചികിൽസാ ക്വാറന്റയിൻ ചെലവുകൾ എയർ ലൈൻ വഹിക്കണം ർന്നതും ഉണ്ട്.
https://www.facebook.com/Malayalivartha