സൗദിയിലെ ഫോണ്‍നിരക്കുകള്‍ കുറയ്ക്കുന്നു

സൗദിയിലെ വിവിധ ടെലികോം കമ്പനികള്‍ കോള്‍ നിരക്കുകള്‍ കുറക്കുന്നു. പുതിയ നിരക്കുകള്‍ നാളെ മുതല്‍ നിലവില്‍ വരുമെന്ന് ടെലികോം കമ്പനി അധികൃതര്‍ വ്യക്തമാക്കി. സൗദിയിലെ വിവിധ ടെലികോം കമ്പനികള്‍ തങ്ങളുടെ കോള്‍ നിരക്കുകള്‍ നാല്‍പത് ശതമാനം വരെ കുറക്കുവാന്‍ തീരുമാനമെടുത്തു. നിരക്ക് കുറക്കുന്നത് സംബന്ധിച്ച് ടെലികോം കമ്പനികളും സൗദി ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണികേഷന്‍ അതോറിറ്റിയുമായി ധാരണയിലെത്തി. ഇതനുസരിച്ച് മറ്റ് നെറ്റ് വര്‍ക്കുകളിലേക്ക് വിളിക്കുന്നതിനുള്ള നിരക്ക് ഇരുപത്തി അഞ്ചു ഹലാലയില്‍ നിന്ന് പതിനഞ്ചു ഹലാലയായി കുറയും. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന് ടെലികോം കമ്പനികള്‍ നടത്തുന്ന മത്സരത്തിന് നിയന്ത്രണമേര്‍പെടുത്തുവാനാണ് സി.ഐ.ടി.സി ടെലികോം കമ്പനികളുമായി ധാരണയിലെത്തുന്നത്. മെയ് ഒന്ന് മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വരും. ഗുണഭോക്താക്കള്‍ക്ക് പ്രത്യേകിച്ച് പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമാവുന്നതാണ് ടെലികോം കമ്പനികളും സി.ഐ.ടി.സിയുമായുള്ള ഈ ധാരണ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha