Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

'വർഗ്ഗീയതയുടെ കാര്യത്തിൽ പരസ്പരം കുത്തി മരിക്കുന്ന സമൂഹത്തെയാണ് മാധ്യമങ്ങളിലൂടെ നമ്മൾ അറിഞ്ഞിട്ടുളളത്. ജാതിയുടെയും, മതത്തിനുമപ്പുറം പരസ്പരം സ്നേഹിക്കുന്നവരും, മനുഷ്യത്വത്തിന് പ്രാധാന്യം കൊടുക്കുന്നവരും സമൂഹത്തിലുണ്ട് എന്ന് തെളിയിക്കുന്നതാണ് ഈ അനുഭവം...' മനുഷ്യത്വം മരവിക്കാത്ത കാഴ്ച് സമ്മാനിക്കുകയാണ് അഷ്‌റഫ് താമരശ്ശേരി

21 SEPTEMBER 2020 05:03 PM IST
മലയാളി വാര്‍ത്ത

മനുഷ്യത്വവും മാനവികതയും മരിക്കാത്ത ഒരു സമൂഹം നമുക്കിടയിൽ ഉണ്ട് എന്ന് തെളിയിക്കുകയാണ് സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി. അയൽവാസികൾ തമ്മിലുളള ബന്ധങ്ങളുടെ ആഴമാണ് ഇദ്ദേഹം തന്റെ കുറിപ്പിലൂടെ വ്യക്തമാക്കുന്നത്. 'ഈ കാലഘട്ടത്തിൽ അയൽവാസികൾ തമ്മിലുളള ബന്ധങ്ങൾക്ക് കോട്ടം സംഭവിച്ചുണ്ടോ എന്ന് നോക്കിയാൽ തീർച്ചയായും ഉണ്ട് എന്ന ഉത്തരം നൽകുവാൻ കഴിയും.നഗരങ്ങളിൽ തൊട്ടടുത്ത് താമസിക്കുന്ന അയൽവാസി ആരാണെന്ന് പോലും അറിയാത്തവരുണ്ട് ഈ സംസ്കാരം ഫ്ലാറ്റുകളിൽ താമസിക്കുന്നവരിലാണ് കൂടുതൽ കാണാൻ കഴിയുക.അയൽവാസിയോടുളള ബന്ധത്തിൻെറ ഊഷ്മളത വളരെ വലുതാണെന്ന് എല്ലാ മതഗ്രന്ഥങ്ങളും നമ്മെ പഠിപ്പിക്കുന്നത്'- എന്നും കുറിക്കുകയുണ്ടായി.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ആരാണ് അയല്‍വാസി?
---------------------------------------------
അയൽവാസി പട്ടിണി കിടക്കുമ്പോൾ,വയർ നിറച്ച് ഭക്ഷണം കഴിക്കുന്നവൻ എൻെറ സമുദായത്തിൽപ്പെട്ടവനല്ല. നബി(സ).

ഈ കാലഘട്ടത്തിൽ അയൽവാസികൾ തമ്മിലുളള ബന്ധങ്ങൾക്ക് കോട്ടം സംഭവിച്ചുണ്ടോ എന്ന് നോക്കിയാൽ തീർച്ചയായും ഉണ്ട് എന്ന ഉത്തരം നൽകുവാൻ കഴിയും.നഗരങ്ങളിൽ തൊട്ടടുത്ത് താമസിക്കുന്ന അയൽവാസി ആരാണെന്ന് പോലും അറിയാത്തവരുണ്ട് ഈ സംസ്കാരം ഫ്ലാറ്റുകളിൽ താമസിക്കുന്നവരിലാണ് കൂടുതൽ കാണാൻ കഴിയുക.അയൽവാസിയോടുളള ബന്ധത്തിൻെറ ഊഷ്മളത വളരെ വലുതാണെന്ന് എല്ലാ മതഗ്രന്ഥങ്ങളും നമ്മെ പഠിപ്പിക്കുന്നത്.അവിടെ മനുഷ്യത്വം മാത്രം. അയൽവാസിയുടെ പ്രധാന്യത്തെ കുറിച്ച് പറയുവാൻ കാരണം എന്താണെന്നല്ലേ നിങ്ങൾക്ക് അറിയേണ്ടത് പറയാം....

ഇന്ന് ഞാൻ നാട്ടിലേക്ക് അയച്ച മയ്യത്ത് വാരണാസി യിലെ സേവാപുരി സ്വദേശി ശിവ് കുമാറിൻെറതാണ്.ഹൃദയാഘാതം മൂലമാണ് അദ്ദേഹം മരണപ്പെട്ടത്.ഒരു കൺസ്‌ട്രഷൻ കമ്പനിയിലെ ഒരു സാധാരണ തൊഴിലാളിയായിരുന്നു ശിവ് കുമാർ.രണ്ട് വർഷങ്ങൾക്ക് മുമ്പാണ് ശിവ്കുമാർ തൊഴിലാളിയായി ഈ കമ്പനിയിലേക്ക് ജോലിക്ക് വരുന്നത്.കോവിഡ് 19 മൂലം നഷ്ടത്തിലായ കമ്പനിയെയും തൊഴിലാളികളെയും വിട്ട് മുതലാളിമാർ നാട്ടിലേക്ക് കടന്ന് കളഞ്ഞു.ശമ്പളവും ജോലിയും ഇല്ലാതെ ബുദ്ധിമുട്ടുന്ന സമയത്താണ് മരണം കടന്ന് വന്ന് മറ്റൊരു ലോകത്തേക്ക് ശിവ്കുമാറിനെ കൂട്ടി കൊണ്ട് പോയത്.

സേവാപുരിയിലെ ഒരു സാധാരണ കൃഷിക്കാരൻെറ കുടുംബത്തിൽ ജനിച്ച ശിവ് കുമാറിന് വളരെ ചെറുപ്പത്തിലെ പിതാവിനെ നഷ്ടപ്പെട്ടു.മറ്റ് സഹോദരങ്ങളെയും മാതാവിനെയും നോക്കേണ്ട ചുമതല ശിവ്കുമാറിന് മാത്രം മായി,ഒരുപാട് സ്വപ്നങ്ങളുമായി പ്രവാസ ജീവിതം അനുഭവിച്ച് വരുമ്പോഴാണ് അവിചാരിതമായി മരണം ശിവ്കുമാറിനെ കീഴടക്കിയത്.വിഷയം ഇതാണ്,ശിവ് കുമാറിൻെറ മൃതദേഹം ഡൽഹി വിമാനതാവളം വരെ അയക്കുവാൻ കഴിയും. ഡൽഹിയിൽ നിന്നും വാരണാസി വരെ വിമാനത്തിലും,അവിടെ നിന്നും ആംബുലൻസിലും സേവാപുരി വരെ എത്തിക്കണം.അതിനുളള സാമ്പത്തിക സ്ഥിതി ശിവ്കുമാറിൻെറ കുടുംബത്തിന് ഇല്ലായിരുന്നു.ഇവിടെയാണ് അയൽക്കാരനായ ഫക്രുദ്ദീൻെറ സഹായം ഈ കുടുംബത്തിന് താങ്ങായി കിട്ടിയത്. ചെറിയ രീതിയിൽ വ്യാപാരം നടത്തുന്ന ഫക്രുദ്ദീൻ അയൽവാസിയുടെ വിഷമം മനസ്സിലാക്കി ശിവ് കുമാറിൻെറ കുടുംബത്തെ സഹായിക്കുവാൻ വരുകയായിരുന്നു. അൽഹംദുലില്ലാഹ്,

ആരാണ് അയൽക്കാരൻ എന്ന ചോദ്യത്തിന് വളരെ നല്ല മനസ്സ് സമൂഹത്തിന് കാണിച്ച് കൊണ്ട് ഉത്തരം നൽകുകയാണ് ഫക്രുദ്ദീൻ. നമ്മൾ വടക്കെ ഇൻഡ്യയെ കുറിച്ച് കേൾക്കുന്നതല്ല കാരൃം.വർഗ്ഗീയതയുടെ കാര്യത്തിൽ പരസ്പരം കുത്തി മരിക്കുന്ന സമൂഹത്തെയാണ് മാധ്യമങ്ങളിലൂടെ നമ്മൾ അറിഞ്ഞിട്ടുളളത്.ജാതിയുടെയും,മതത്തിനുമപ്പുറം പരസ്പരം സ്നേഹിക്കുന്നവരും, മനുഷ്യത്വത്തിന് പ്രാധാന്യം കൊടുക്കുന്നവരും സമൂഹത്തിലുണ്ട് എന്ന് തെളിയിക്കുന്നതാണ് ഈ അനുഭവം. എല്ലാ സ്ഥലത്തുമുണ്ട് നല്ലവരും, ചീത്തയാൾക്കാരും.പക്ഷെ നമ്മൾ പലരും നന്മയുടെ വശത്തേക്ക് കൂടുതൽ Focus ചെയ്യുന്നില്ല എന്നതാണ് നമ്മുടെ രാജ്യത്ത് നടക്കുന്ന എല്ലാ അപചയത്തിൻെറയും കാരണം.

ഓരോ വ്യക്തിക്കും അവനവൻെറ അയൽവാസി കാവലാളാണ്,തൻെറ അഭാവത്തിലും സാന്നിധ്യത്തിലും വീട്, കുടുംബം,സമ്പത്ത് തുടങ്ങിയവയുടെ സംരക്ഷണം അയൽവാസിയാണ് നിർവ്വഹിക്കുന്നത്.അതുകൊണ്ട് തന്നെ ലോകത്തിൻെറ ഗുരുനാഥൻ പ്രവാചക തിരുമേനി നബി(സ) അയൽവാസികളുടെ ബന്ധത്തെകുറിച്ച് സത്യവിശ്വാസത്തിൻെറ ഒരു ഭാഗമായി നമ്മെ പഠിപ്പിച്ചത്.

അഷ്റഫ് താമരശ്ശേരി

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (10 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (11 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (11 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (11 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (11 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (12 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (12 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (12 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (12 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (12 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (12 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (12 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (12 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (12 hours ago)

Malayali Vartha Recommends