തൊഴില്‍തട്ടിപ്പിനെതിരെ ദുബായ് പോലീസിന്റെ മുന്നറിയിപ്പ്

വിദേശത്ത് തൊഴില്‍തട്ടിപ്പിനിരയാകുന്ന മലയാളികളടക്കമുള്ള സ്ത്രീകള്‍ക്ക് ദുബായ് പോലീസിന്റെ മുന്നറിയിപ്പ്. ജോലി തേടി വരുമ്പോള്‍ തൊഴില്‍ വാഗ്ദാനം നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ നിന്ന് തന്നെയാണെന്ന് ഉറപ്പുവരുത്തണമെന്ന് ദുബായ് പോലീസ് മനുഷ്യക്കടത്ത് അന്വേഷണ വിഭാഗം നിര്‍ദ്ദേശിക്കുന്നു. മലയാളികളടക്കം നിരവധി സ്ത്രീകളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ തട്ടിപ്പിന് ഇരയാകുന്നത്.
പത്രപരസ്യം കണ്ട് ആയുര്‍വേദ തെറാപ്പിസ്റ്റിന്റെ ജോലിക്ക് അപേക്ഷിച്ച തിരുവനന്തപുരം സ്വദേശിനിക്ക് വാഗ്ദാനം ചെയ്ത ജോലിക്ക് പകരം വീട്ടുവേല ചെയ്യാന്‍ നിര്‍ബന്ധിച്ചപ്പോള്‍ കഴിഞ്ഞ ആഴ്ച ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യാശ്രമം നടത്തിയത് ഏറ്റവും ഒടുവിലത്തെ സംഭവം.ഇത്തരം പരാതികള്‍ ഉയര്‍ന്നുവരുന്ന പശ്ചാത്തലത്തിലാണ് ദുബൈ പോലീസിന്റെ ഇടപെടല്‍.
തൊഴില്‍ തേടി യുഎഇയില്‍ എത്തുന്ന സ്ത്രീകള്‍ തങ്ങള്‍ക്ക് ലഭിച്ച തൊഴില്‍ വാഗ്ധാനം നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ നിന്ന് തന്നെയാണെന്ന് ഉറപ്പ് വരുത്തണമെന്ന് ദുബൈ പോലീസ് മനുഷ്യക്കടത്ത് അന്വേഷണ വിഭാഗം തലവന്‍ ലഫ്‌നന്റ് കേണല്‍ ഡോ. സുല്‍ത്താന്‍ അബ്ദുള്‍ ഹമീദ് അല്‍ ജമാല്‍ മുന്നറിയിപ്പ് നല്‍കി. വിദേശ ജോലി വാഗ്ധാനങ്ങള്‍ ലഭിക്കുമ്പോള്‍ യാത്രയ്‌ക്കൊരുങ്ങുന്നതിന് മുമ്പ് ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്ന് പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി ജനങ്ങളില്‍ ദുബൈ പോലീസ് ജനങ്ങളില്‍ ബോധല്‍ക്കരണം നടത്തും.
ഏതെങ്കിലും തരത്തില്‍ യുഎഇയില്‍ എത്തിപെട്ട് ഇത്തരം കെണിയില്‍ അകപ്പെട്ടവര്‍ക്ക് 8007283 എന്ന ടോള്‍ഫ്രീ നമ്പറില്‍ പരാതിപ്പെടാമെന്നും മനുഷ്യക്കടത്ത് തടയുന്നതിനായി നാഷണല്‍ കമ്മറ്റിയുമായി ചേര്‍ന്ന് ദുബൈ പോലീസ് എയര്‍പോര്‍ട്ടകളില്‍ ഹോട്ട് ലൈന്‍ നമ്പര്‍ ഏര്‍പ്പെടുത്തുമെന്നും ഡോ ഹമീദ് അല്‍ ജമാല്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha