രാജ്യസുരക്ഷ: ശക്തമായ മുന്നറിയിപ്പുമായി സൗദി

രാജ്യ സുരക്ഷയെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വിദേശികളെ നാടു കടത്തുമെന്ന് സൗദി അഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഹിസ്ബുള്ളയെ പിന്തുണക്കുന്നവരെയും വിസ റദ്ദാക്കി നാട് കടത്തുമെന്ന് മന്ത്രാലയം അറിയിച്ചു.
രാജ്യ സുരക്ഷയ്ക്കു ഭീഷണിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വിദേശികള്‍ക്കു ശിക്ഷയില്‍ ഒരു തരത്തിലുള്ള ഇളവും അനുവദിക്കില്ലെന്നും പിടിക്കപ്പെടുന്നവരെ നാട്ടിലേക്ക് കയറ്റി വിടും എന്നുമാണ് മുന്നറിയിപ്പ്. കോടതി നല്‍കുന്ന ശിക്ഷ സൗദിയില്‍ അനുഭവിച്ചതിനു ശേഷമായിരിക്കും കയറ്റി വിടുക. ഇവര്‍ക്ക് പിന്നീട് സൗദിയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്യുമെന്ന് അഭ്യന്തരമന്ത്രാലയത്തെ ഉദ്ധരിച്ചു കൊണ്ട് പ്രമുഖ അറബ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
ലബനാലിലെ ഹിസ്ബുല്ലയുമായി ബന്ധമുള്ളവരുടെ വിസ റദ്ദാക്കുകയും നാടു കടത്തുകയും ചെയ്യുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഹിസ്ബുല്ലയുമായി ബന്ധമുള്ളവര്‍ക്ക് അത് അവസാനിപ്പിക്കാന്‍ മതിയായ സമയം അനുവദിക്കും. ഈ സമയമത്രയും ഇവര്‍ അധികൃതരുടെ നിരീക്ഷണത്തിലായിരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha