ചൊവ്വാ ദൗത്യവുമായി യുഎഇയും

യു.എ.ഇ ചൊവ്വാദൗത്യം പ്രഖ്യാപിച്ചു. 2020 ലാണ് ചൊവ്വയിലേക്ക് യു.എ.ഇയുടെ ആളില്ലാ പേടകം കുതിച്ചുയരുക. പൂര്‍ണ്ണമായും സ്വദേശികള്‍ നേതൃത്വം നല്‍കുന്ന യു.എ.ഇയുടെ ദൗത്യത്തിന് പ്രതീക്ഷ എന്നര്‍ത്ഥമുള്ള അല്‍ അമല്‍ എന്നാണ് പേരിട്ടിരിക്കുന്നത്. 2020 ജൂലൈയില്‍ ചുവന്ന ഗ്രഹത്തെ തേടി ആളില്ലാ പേടകം കുതിച്ചുയരും. യു.എ.ഇയുടെ അന്‍പതാം വാര്‍ഷികാഘോഷ വേളയായ 2021 ല്‍ പേടകം ചൊവ്വയിലെത്തും.
പ്രൗഡ ഗംഭീരമായ ചടങ്ങില്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ചൊവ്വാ ദൗത്യത്തിന്റെ പ്രഖ്യാപനം നിര്‍വഹിച്ചു. റോക്കറ്റിന്റെ സഹായത്തോടെ വിക്ഷേപിക്കുന്ന ദൗത്യവാഹനം ഏഴ് മാസം നീളുന്ന യാത്രക്കൊടുവിലാണ് ലക്ഷ്യസ്ഥാനത്തെത്തുക. 150 സ്വദേശി എഞ്ചിനീയര്‍മാരും ശാസ്ത്രജ്ഞരും അടങ്ങുന്ന സംഘമാണ് ദൗത്യത്തിന് മേല്‍നോട്ടം വഹിക്കുന്നത്.
ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും കാലാവസ്ഥയെക്കുറിച്ചും പഠനം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് യു.എ.ഇ ചൊവ്വാ ദൗത്യം പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വാ ദൗത്യം നടത്തുന്ന ആദ്യ അറബ് രാജ്യമായി ഇതോടെ യു.എ.ഇ. മാറും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha