സോഷ്യല്‍മീഡിയകളില്‍ കൂടി വര്‍ഗീയപരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍, സംഭവം ശ്രദ്ധയില്‍പെട്ടാല്‍ രാജ്യത്ത് നിന്ന് പുറത്താക്കും

എന്തിനും എതിനും ചാടിക്കയറി സോഷ്യല്‍ മീഡിയില്‍ കൂടി അഭിപ്രായം പറയുന്ന പ്രവാസികള്‍ക്ക് ഇനി ഗള്‍ഫില്‍ പിടിവീഴും. ഫെയ്‌സ്ബുക്ക് വഴിയും വാട്‌സ്ആപ് വഴിയും വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിലപാടു സ്വീകരിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ ആലോചിക്കുന്നതായാണു സൂചന. ഖത്തറില്‍ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ മലയാളിയെ മര്‍ദിച്ച സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയം പബ്ലിക് റിലേഷന്‍ വിഭാഗം ഇന്ത്യന്‍ കമ്യൂണിറ്റി നേതാക്കളുമായി ചര്‍ച്ച നടത്തി. സോഷ്യല്‍ മീഡിയകള്‍ വഴി വിഭാഗീയത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്നും നിയമം കയ്യിലെടുക്കരുതെന്നും മന്ത്രാലയം ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്കി. ഫേസ്ബുക്കില്‍ ഒരു വിഭാഗത്തിനെതിരെ പ്രകോപനപരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദോഹയിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ വെച്ചു ഏതാനും പേര്‍ ചേര്‍ന്ന് മലയാളി യുവാവിനെ മര്‍ദിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച ഷോപ്പിംഗ് മാളിലെത്തിയ യുവാവിനെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് പരസ്യമായി മര്‍ദിക്കുകയായിരുന്നു. സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാര്‍ അക്രമം തടയാന്‍ ശ്രമിച്ചെങ്കിലും പോലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുന്നതു വരെ അക്രമം തുടര്‍ന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു.
ഫേസ് ബുക്ക് വഴി മത സ്പര്‍ധ പ്രചരിപ്പിക്കുന്ന ചില മലയാളികള്‍ നടത്തുന്ന പ്രകോപനപരമായ പരാമര്‍ശങ്ങള്‍ വാട്‌സ് ആപ് വഴി പ്രചരിപ്പിച്ച് പൊതു സ്ഥലങ്ങളില്‍ നേരിട്ടതോടെയാണ് സംഭവം വിവാദമായത്. നവ മാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന ഖത്തറിലെ മലയാളി സമൂഹം ഫേസ് ബുക്ക് പോസ്റ്റിന്റെ പേരില്‍ പുറത്തിറങ്ങി കയ്യാങ്കളി നടത്തിയ സംഭവം പോലീസും ഭരണകൂടവും വളരെ ഗൗരവത്തോടെയാണ് കാണുന്നത്. നവ മാധ്യമങ്ങള്‍ വഴിയുള്ള ചില മലയാളികളുടെ അതിരുകടന്ന പ്രതികരണങ്ങളും പരാമര്‍ശങ്ങളും അധികാരികളുടെ ശ്രദ്ധയില്‍ പെടുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ വര്‍ഷം ഗസയില്‍ ഇസ്രായേല്‍ ആക്രമണം നടക്കുമ്പോള്‍ ഫേസ് ബുക്കില്‍ പ്രകോപനപരമായ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ മലയാളി യുവാവിനെ ജോലിയില്‍ നിന്നു പിരിച്ചു വിട്ടിരുന്നു.
നരേന്ദ്രമോദിയെ അപമാനിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തതിനാണ് മലയാളി അധ്യാപികക്ക് ജോലി നഷ്ടമായത് .ഒരാഴ്ച മുമ്പ് മത സപര്‍ധയുണ്ടാക്കുന്ന ഫേസ് ബുക്ക് പോസ്റ്റിന്റെ പേരില്‍ എണ്ണകമ്പനിയില്‍ നല്ല വേതനത്തില്‍ ജോലി ചെയ്തിരുന്ന തൃശൂര്‍ ജില്ലക്കാരനായ യുവാവിനും ജോലി നഷ്ടമായി. സൂക്ഷിച്ച് സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്തില്ലെങ്കില്‍ പ്രവാസികള്‍ക്ക് പണികിട്ടുമെന്ന് ഉറപ്പായി. വര്‍ഗീയ സ്പര്‍ധയുണ്ടാക്കുന്ന കമന്റുകളും പരമാമര്‍ശങ്ങളും ഇടുന്നവരെ രാജ്യത്ത് നിന്ന് പുറത്താക്കാനും ആലോചനയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha