ഒമാനില്‍ വിസാ നിരോധന കാലാവധി ദീര്‍ഘിപ്പിച്ചു

സെയില്‍സ്, മാര്‍ക്കറ്റിംഗ് മേഖലയില്‍ ഒമാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിസാ നിയന്ത്രണം ആറ് മാസത്തേക്ക് കൂടി നീട്ടി. 2013 ഡിസംബറില്‍ ആരംഭിച്ച നിയന്ത്രണകാലാവധിയാണ് വീണ്ടും ദീര്‍ഘിപ്പിച്ചിരിക്കുന്നത്. വരുന്ന ഡിസംബര്‍ വരെയുള്ള കാലയളവില്‍ സെയില്‍സ് മേഖലയില്‍ വിദേശികള്‍ക്ക് വിസ അനുവദിക്കില്ലെന്ന് മാനവിവിഭവ മന്ത്രാലയം അറിയിച്ചു.
തൊഴില്‍ മേഖലയിലേക്കുള്ള വിദേശികളുടെ കടന്ന് വരവ് നിയന്ത്രിച്ച്, സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് വിസാ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.പരിശീലനം ലഭിച്ച സ്വദേശികള്‍ക്ക് തൊഴില്‍ ലഭിക്കുന്നതിന് അവസരങ്ങള്‍ സൃഷ്ടിക്കും. സ്വദേശിവത്കരണത്തിന്റെ തോത് വര്‍ധിപ്പിക്കാനാണ് മന്ത്രാലയം ഇതിലൂടെ ശ്രമിക്കുന്നത് . സെയില്‍സ്മാന്‍, സെയില്‍സ് പ്രമോട്ടര്‍, പര്‍ച്ചേസിംഗ് ഏജന്റ് എന്നീ മേഖലകളിലാണ് വിസാ നിയന്ത്രണം നിലവിലുള്ളത്.
\'എക്‌സലന്റ് എന്നറിയപെടുന്ന മുന്താസ് കമ്പനികള്‍,രാജ്യാന്തര കമ്പനികള്‍ എന്നിവക്ക് നിയന്ത്രണം ബാധകമല്ല. ചെറുകിട കമ്പനികള്‍ക്ക് ആറു മാസത്തേക്ക് കൂടി വിസ അനുവദിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു. സെയില്‍സ്, മാര്‍ക്കറ്റിംഗ് ജോലികളില്‍ മലയാളികളടക്കം നിരവധി ഇന്ത്യക്കാരാണ് ഒമാനില്‍ ജോലി ചെയ്യുന്നത്. നിര്‍മാണ, ശുചീകരണ ജോലികളിലും വിസാ നിരോധനം നിലനില്‍ക്കുന്നുണ്ട്.
2013 നവംബര്‍ ഒന്ന് മുതല്‍ ആറ് മാസത്തേക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം രണ്ടു പ്രാവശ്യം കാലാവധി ദീര്‍ഘിപ്പിച്ചിരുന്നു. നിരോധന കാലാവധി തീരാന്‍ ദിവസങ്ങള്‍ ബാക്കിയുള്ളപ്പോഴാണ് വീണ്ടും 6 മാസത്തേക്കുകൂടി വിസ നിരോധനം നീട്ടികൊണ്ടുള്ള തൊഴില്‍മന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തുവന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha