11 രാജ്യങ്ങളിലേക്കുള്ള പണമിടപാടുകളില്‍ ജാഗ്രത പാലിക്കണമെന്ന് സൗദി

സൗദിയില്‍ നിന്ന് പതിനൊന്ന് വിദേശ രാജ്യങ്ങളിലേക്ക് പണമിടപാട് നടത്തുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം. ഈ രാജ്യങ്ങളുമായി നടത്തുന്ന ധന ഇടപാടുകള്‍ പണം വെളുപ്പിക്കലിനും ഭീകര പ്രവര്‍ത്തനത്തിനും സാമ്പത്തിക സഹായം നല്‍കുവാന്‍ സാദ്ധ്യത ഉണ്ട് എന്നാണ് മുന്നറിയിപ്പ്. ഇറാന്‍,ഉത്തര കൊറിയ,അള്‍ജീരിയ,യെമന്‍ തുടങ്ങി പതിനൊന്ന് രാജ്യങ്ങളിലേക്ക് സൗദിയില്‍ നിന്നും സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു.
ഇക്വഡോര്‍, എത്യോപ്യ, ഇന്തോനേഷ്യ, മ്യാന്‍മാര്‍, പാകിസ്ഥാന്‍, സിറിയ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളാണ് മന്ത്രാലയം ജാഗ്രത നിര്‍ദേശം നല്‍കിയ മറ്റ് രാജ്യങ്ങള്‍. പ്രസ്തുത രാജ്യങ്ങളുമായി ഇടപാടുകള്‍ നടത്തുമ്പോള്‍ മന്ത്രാലയം പുറത്തിറക്കിയ എട്ട് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് വ്യാപാര വ്യവസായ മേഖലക്കും വാണിജ്യ മന്ത്രാലയം നിര്‍ദേശം നല്‍കി.
സാമ്പത്തിക സംവിധാനങ്ങളിലും നടപടിയിലും കൃത്യതയില്ലാത്ത രാജ്യങ്ങളിലെ ഉപയോക്താക്കളുമായി ഇടപാടുകള്‍ നടത്തുന്നതിന്ന് മുമ്പായി യഥാര്‍ത്ഥ ഉപയോക്താവിനെ കൃത്യമായി അറിയുന്നതിനുള്ള വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്നാണ് സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിപ്പിലെ പ്രധാന നിര്‍ദേശം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha