പ്രവാസികൾക്ക് സന്തോഷ വാർത്ത; കോവിഡ് പ്രതിരോധ വാക്സിന്‍ ലഭ്യമാകുന്നതോടെ കുവൈറ്റിൽ ആരോഗ്യ പ്രതിരോധ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തുമെന്ന് ആരോഗ്യ മന്ത്രാലയം, നേരിട്ടെത്താൻ അവസരം ഒരുങ്ങും

കൊറോണ വ്യാപനത്തെ തുടർന്ന് കടുത്ത നിയന്ത്രണങ്ങളാണ് ഗൾഫ് രാഷ്ട്രങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. സാമ്പത്തികപ്രതിസന്ധി മറികടക്കാൻ നേരിയ ഇളവുകൾ നൽകിയെങ്കിലും കുവൈറ്റിലേക്ക് നേരിട്ടെത്താൻ കാത്തിരിക്കുകയാണ് പ്രവാസികൾ. ഇപ്പോഴിതാ പ്രവാസികൾക്ക് ഒരു സന്തോഷവാർത്ത. കുവൈത്തില്‍ കോവിഡ് പ്രതിരോധ വാക്സിന്‍ ലഭ്യമാകുന്നതോടെ വിദേശത്തു നിന്നും എത്തുന്ന യാത്രക്കാരുമായി ബന്ധപ്പെട്ട നിലവിലുള്ള ആരോഗ്യ പ്രതിരോധ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്താന്‍ ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നതായി പ്രാദേശിക അറബി പത്രം അല്‍ കബസ് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
പ്രതിരോധ വാക്സിന്‍ ലോക വ്യാപകമായി ലഭ്യമാകുന്നതോടെ വിദേശത്തു നിന്നും രാജ്യത്തേക്ക് എത്തുന്ന യാത്രക്കാര്‍ പി.സി.ആര്‍. സര്‍ട്ടിഫിക്കറ്റിനു പകരം വാക്സിന്‍ കുത്തിവെപ്പ് നടത്തിയതിന്റെ സര്‍ട്ടിഫികറ്റ് ഹാജരാക്കുന്ന മുറക്ക് പ്രവേശനം അനുവദിക്കുന്നതായിരിക്കും. അതാത് രാജ്യങ്ങളില്‍ നിന്നു പ്രതിരോധ കുത്തിവെപ്പ് നടത്തി രാജ്യത്ത് എത്തുന്നവര്‍ ക്വാറന്റൈനില്‍ കഴിയേണ്ടതില്ല. എന്നാല്‍ കുത്തിവെപ്പ് നടത്താതെ രാജ്യത്ത് പ്രവേശിക്കുന്നവര്‍ നിലവിലുള്ള നടപടി ക്രമങ്ങള്‍ പ്രകാരം പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും രണ്ടാഴ്ചത്തെ ക്വാറന്റൈനില്‍ കഴിയുകയും വേണമെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം രാജ്യത്ത് നിന്ന് പുറത്തേക്ക് പോകുന്നവര്‍ക്ക് പുതിയ നടപടി ബാധകമാകുന്നതല്ല. ഇവര്‍ക്ക് അതാത് രാജ്യങ്ങളിലെ ആരോഗ്യ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് യാത്ര ചെയ്യാവുന്നതും രാജ്യത്ത് വാക്സിന്‍ ലഭ്യമായ ശേഷം പ്രവേശന നിരോധിത രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നതാണുമെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. ഡിസംബര്‍ 5 നു നടക്കുന്ന പാര്‍ലമന്റ് തെരഞ്ഞെടുപ്പിനു ശേഷം ഇക്കാര്യത്തില്‍ കൂടുതൽ തീരുമാനം ഉണ്ടാകുമെന്നാണു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.
https://www.facebook.com/Malayalivartha