കുവൈത്തില്‍ ലൈസന്‍സില്ലാത്ത ആയുധം കൈവശം വെച്ചാല്‍ 5 വര്‍ഷം തടവ്

കുവൈത്തില്‍ ലൈസന്‍സില്ലാത്ത കൈവശം വെച്ചിരിക്കുന്ന ആയുധങ്ങള്‍ തിരികെ ഏല്‍പ്പിക്കാനായി ആഭ്യന്തര മന്ത്രാലയം നല്‍കിയിരിക്കുന്ന സമയ പരിധി അടുത്ത മാസം അവസാനിക്കുന്നു. ജനുവരി 28ന് പാര്‍ലമെന്റ് പാസക്കിയ നിയമപ്രകാരം സമയ പരിധിക്ക് ശേഷം അനിധികൃതമായി ആയുധങ്ങള്‍ കൈവശം വച്ചാല്‍ 5 വര്‍ഷവും വില്‍പ്പന നടത്തുന്നവര്‍ക്ക് 10 വര്‍ഷമുമാണ് ജയില്‍ ശിക്ഷ
കുവൈത്തില്‍ ലൈസന്‍സ് ഇല്ലാതെ കൈവശം വച്ചിരിക്കുന്ന ആയുധങ്ങള്‍ തിരികെ നല്‍കാനായി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന സമയപരിധി അടുത്ത മാസം 22നാണ് അവസാനിക്കുന്നത്.കഴിഞ്ഞ മൂന്ന് മാസത്തിനിടെയില്‍ സര്‍ക്കാറിന്റെ ആഹ്വാനപ്രകാരം 2000 ആയുധങ്ങളും നാല് ടണ്‍ സ്‌ഥോടക വസ്തുക്കളും ലഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി. സ്വദേശി വിദേശി വ്യത്യാസമില്ലാതെ കൈവശം വച്ചിരിക്കുന്ന ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ സ്വമേധയാ സമര്‍പ്പിക്കാന്‍ നാലുമാസത്തെ കാലാവധിയാണ് അനുവദിച്ചിരിക്കുന്നത്.
ആയുധങ്ങള്‍ സ്വീകരിക്കുന്നതിനുവേണ്ടി ആഭ്യന്തര മന്ത്രാലയം പ്രത്യേക കൗണ്ടറുകള്‍ തുറന്നിട്ടുണ്ട്. മീഡിയ വിംഗ് വഴി ഇതിന് ആവശ്യമായ പ്രചരണവും നടത്തി വരുന്നു. രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷയും സമാധാനവും ഇതിലൂടെ ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha