ഒമാനില്‍ മൂന്നു വര്‍ഷത്തിനിടെ തൊഴില്‍ നഷ്ടപ്പെട്ടത് 53,000 പേര്‍ക്ക്

മൂന്നു വര്‍ഷത്തിനിടെ ഒമാനില്‍ 53,000 ഓളം വിദേശികള്‍ക്കു തൊഴില്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. തൊഴിലിടങ്ങളിലെ പ്രതിസന്ധിമൂലം തൊഴില്‍ നഷ്ടമായവരും മറ്റു സ്ഥലങ്ങളില്‍ മികച്ച അവസരങ്ങള്‍ കിട്ടിയപ്പോള്‍ ജോലി രാജിവെച്ചവരും ഈ പട്ടികയില്‍പ്പെടും.
മാനവശേഷി മന്ത്രാലയത്തിലെ ആസൂത്രണ വിഭാഗം പുറത്തുവിട്ട കണക്കിലാണ് മൂന്നു വര്‍ഷത്തിനുള്ളില്‍ അരലക്ഷത്തിലധികം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമായ കാര്യം വ്യക്തമാക്കുന്നത്. ജോലി നഷ്ടമായവരില്‍ 37,358 പേരും വാണിജ്യ, വ്യവസായ മേഖലയില്‍ ജോലി ചെയ്തവരാണ്. ബാക്കിയുള്ള 30.5 ശതമാനം തൊഴിലാളികള്‍ ഇതര മേഖലയിലുള്ളവരാണ്. 2014നു ശേഷം തൊഴില്‍ നഷ്ടപ്പെട്ടവരുടെ പട്ടിക പുറത്തുവന്നിട്ടില്ലെന്നും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലായിരിക്കും ഈ വര്‍ഷം തൊഴില്‍ നഷ്ടമാകുന്നവരുടെ പട്ടികയെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്.
ശമ്പളവും ആനുകൂല്യങ്ങളും വേണ്ടത്ര വിധം ലഭിക്കാത്തതും തസ്തികയില്‍ പുരോഗമനങ്ങള്‍ ഇല്ലാത്തതുമാണു തൊഴില്‍ നഷ്ടപ്പെടാനുള്ള പ്രധാന കാരണം. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ഇത്തരത്തില്‍ തൊഴില്‍ രാജിവെക്കേണ്ടി വന്നത്. ചെയ്യുന്ന ജോലിക്ക് അനുസൃതമായ രീതിയിലുള്ള ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ നല്‍കാന്‍ സ്വകാര്യ കമ്പനി ഉടമകള്‍ തയാറാകുന്നില്ലെന്നു നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സ്വദേശികളായ പൗരന്മാര്‍ സ്വകാര്യ മേഖലയിലേക്ക് തൊഴില്‍ തേടി പോകാന്‍ മടിക്കുന്നതിന്റെ കാരണവും ഇത് തന്നെയാണ്. യുഎഇ, ഖത്തര്‍, തുടങ്ങിയ ജിസിസി രാജ്യങ്ങളിലേക്ക് മികച്ച ജോലി ലഭിച്ചു പോകുന്നവരും നിരവധിയാണ്. തൊഴില്‍ വിപണിക്കും, സാമ്പത്തിക മുന്നേറ്റത്തിലും നേരിയ തോതിലുള്ള കോട്ടംഉണ്ടാകാന്‍ ഇത്തരം കൊഴിഞ്ഞുപോക്കു കാരണമായിട്ടുണ്ടെന്നും സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha