Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..


രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...


തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച


വാഹനങ്ങളിലെ മോഡിഫിക്കേഷൻ..പൂട്ടിട്ട് ഹൈക്കോടതി..നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും 5000 രൂപ പിഴ ഈടാക്കും.. വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി..


യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...പകയ്ക്കുള്ള കാരണം ഭാര്യ ജോലിക്ക് പോകുന്നത്..

യുഎഇയിലെ ആപ്പിൾ സ്റ്റോറിൽ വിവിധ തസ്തികകളിളേക്ക് വിളിക്കുന്നു; ആപ്പിള്‍ ആളുകളെ നിയമിക്കാൻ ഒരുങ്ങുന്നത് സ്റ്റോര്‍ മാനേജര്‍, ഓപ്പറേഷന്‍സ് മാനേജര്‍, ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ടെക്‌നീഷ്യന്‍, ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ തുടങ്ങിയ പോസ്റ്റുകളിലേക്ക്

22 DECEMBER 2020 03:28 PM IST
മലയാളി വാര്‍ത്ത

അമേരിക്കന്‍ ടെക്‌നോളജി ഭീമനായ ആപ്പിള്‍ വിളിക്കുന്നു. യുഎഇയില്‍ വിവിധ തസ്തികകളിളേക്ക് ജീവനക്കാരെ നിയമിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. സ്റ്റോര്‍ മാനേജര്‍, ഓപ്പറേഷന്‍സ് മാനേജര്‍, ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ടെക്‌നീഷ്യന്‍, ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ തുടങ്ങിയ പോസ്റ്റുകളിലേക്കാണ്ക്ഷണിക്കുന്നത്. ഐഫോണ്‍, മാക്ബുക്ക്, ഐപാഡ് നിര്‍മാതാക്കളായ ആപ്പിള്‍ ആളുകളെ നിയമിക്കാൻ ഒരുങ്ങുന്നത്തിൽ പ്രതീക്ഷയോടെ പ്രവാസികൾ. നിലവില്‍ യുഎഇയില്‍ മാള്‍ ഓഫ് എമിറേറ്റ്‌സ്, ദുബായ് മാള്‍, അബുദാബി യാസ് മാള്‍ എന്നിവിടങ്ങളിലായി മൂന്ന് ആപ്പിള്‍ സ്റ്റോറുകളാണ് ഉള്ളത്. യുഎഇയിലെ സ്ഥാപനങ്ങളിലേക്ക് ആവശ്യമുള്ളവരുടെ വിശദമാംശങ്ങള്‍ ആപ്പിള്‍ വെബ്‌സൈറ്റിലും നൽകിയിരിക്കുകയാണ്.

1) സ്‌പെഷ്യലിസ്റ്റ്- ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് സത്വര പരിഹാരം കാണാന്‍ കഴിവുള്ള ടെക്കികള്‍ക്കാണ് ഈ തസ്തികയില്‍ അവസരം നൽകുന്നത്. പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള താല്‍പര്യവും കഴിവും ഉണ്ടാകണം. വ്യക്തികളോടും ചെറിയ ഗ്രൂപ്പുകളോടും അനായാസം സംവദിക്കാനുള്ള ആശയ വിനിമയ ശേഷിയും ഉണ്ടാകേണ്ടതാണ്.

2) സ്‌റ്റോര്‍ ലീഡര്‍- ആപ്പിള്‍ സ്റ്റോറുമായി ബന്ധപ്പെട്ട വിവിധ ടീമുകളെ മാനേജ് ചെയ്യാനുള്ള കഴിവ്, കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവുമാര്‍ക്ക് പരിശീലനം നല്‍കാനുള്ള ശേഷി, ടീമുകളെ ഉണ്ടാക്കാനുള്ള സാമര്‍ഥ്യം തുടങ്ങിയവയാണ് സറ്റോര്‍ ലീഡര്‍ക്കു വേണ്ട കഴിവുകൾ. 10 വര്‍ഷത്തെ തൊഴില്‍ പരിചയവും ഇംഗ്ലീഷില്‍ നല്ല കഴിവും വേണമെന്ന് അധികൃതർ വ്യക്തമാക്കുന്നു.

3) ജീനിയസ്- ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ക്കുണ്ടാവുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുക, കേടുവന്ന പ്രൊഡക്ടുകള്‍ റിപ്പയര്‍ ചെയ്യുക, ഉല്‍പ്പന്നങ്ങളെ കുറിച്ച് ടീം അംഗങ്ങളെ പരിചയപ്പെടുത്തുക തുടങ്ങിയവയാണ് ഈ ജോലിക്ക് അപേക്ഷിക്കുന്നവര്‍ക്കു വേണ്ടത്.

4) ഓപ്പറേഷന്‍സ് എക്‌സ്‌പേര്‍ട്ട്- ടീമുകളെ മാനേജ് ചെയ്യാനുള്ള കഴിവും സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് സത്വര തീരുമാനങ്ങളെടുക്കാനുള്ള സിദ്ധിയും പ്രശ്‌നപരിഹാര ശേഷിയും ഉണ്ടായിരിക്കണം. ആപ്പിള്‍ സ്റ്റോറിലെ മുഴുവന്‍ ഉല്‍പ്പന്നങ്ങളും കൈകാര്യം ചെയ്യാനുള്ള ചുമതല ഇയാള്‍ക്കായിരിക്കും ഉണ്ടാകുക. പുതിയ ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ മുഴുവന്‍ ടീമുകള്‍ക്കും പരിചയപ്പെടുത്തേണ്ടതും ഇയാള്‍ തന്നെയാകും.

5) ക്രിയേറ്റീവ്- ആപ്പിള്‍ സ്റ്റോറില്‍ ഇന്‍സ്ട്രക്ടറുടെ റോളായിരിക്കും ഇവര്‍ക്ക് നൽകുന്നത്. ടീമുകളെ കാര്യങ്ങള്‍ പഠിപ്പിക്കുക, പ്രൊജക്ടുകള്‍ ചെയ്യാന്‍ സഹായിക്കുക, പരിശീലനം നല്‍കുക, ആപ്പിള്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക എന്നിവയായിരിക്കും ഇവരുടെ മുഖ്യ ഉത്തരവാദിത്തം.

6) മാനേജര്‍- നല്ല ടീമുകളെ വാര്‍ത്തെടുക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യണം. നല്ല നേതൃപാടവവും മേഖലയില്‍ അഞ്ച് വര്‍ഷത്തെ എക്‌സീരിയന്‍സും അവര്ക് വേണം. ഇംഗ്ലീഷ് നൈപുണ്യം അനിവാര്യമാണ്.

7) മാര്‍ക്കറ്റ് ലീഡര്‍- ആപ്പിള്‍ സ്റ്റോറിന്റെ ബിസിനസ് വളര്‍ച്ചയ്ക്കാവശ്യമായ കാര്യങ്ങള്‍ ചെയ്യാൻ സാധിക്കണം. ഡിഗ്രിയോ അതിനോട് കിടപിടിക്കുന്ന അനുഭവജ്ഞാനമോ ഉണ്ടാകണം.

8) സീനിയര്‍ മാനേജര്‍- ഒന്നോ അതിലധികമോ ആപ്പിള്‍ സ്റ്റോര്‍ മാനേജ് ചെയ്യേണ്ടതാണ്. സ്റ്റാഫിനെ നയിക്കേണ്ട ചുമതലയും ഇയാള്‍ക്കു തന്നെയാകും നൽകുക. മികച്ച കസ്റ്റമര്‍ സര്‍വീസിലൂടെ ബിസിനസ് വര്‍ധിപ്പിക്കുകയും ചെയ്യണം. മേഖലയില്‍ അഞ്ചു വര്‍ഷത്തെ പരിചയം, ഇംഗ്ലീഷിലെ നൈപുണ്യം എന്നിവ നിര്‍ബന്ധമാണ്.

9) ടെക്‌നിക്കല്‍ സ്‌പെഷ്യലിസ്റ്റ്- ആപ്പിള്‍ ഉള്‍പ്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആവശ്യമായ ടെക്ക്‌നിക്കല്‍ സപ്പോര്‍ട്ട് നല്‍കേണ്ടത് ഇവരാണ്. പരിശീലനം ആവശ്യമുള്ള ഉപഭോക്താക്കള്‍ക്ക് അതും ലഭ്യമാക്കണം. നല്ല ആശയ വിനിമയ ശേഷി ഇവർക്ക് ഉണ്ടായിരിക്കണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (26 minutes ago)

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (1 hour ago)

CHENNAI സി.സി.ടി.വിയിൽ നിർണായക ദൃശ്യങ്ങൾ  (1 hour ago)

കർശന നടപടിക്ക് ഹൈക്കോടതി നിർദേശം  (1 hour ago)

മഴ മുന്നറിയിപ്പിൽ മാറ്റം.... സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു.... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (1 hour ago)

TIRUR ഒരു ചെറിയ പകയുടെ പേരിൽ ക്രൂരത  (2 hours ago)

13കാരിയെ വിശദമായി ചോദ്യം ചെയ്യും  (2 hours ago)

അടുത്ത മാസം മുതൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിർബന്ധമായിരുന്ന ബോർഡിങ് പാസ് സീൽ പതിപ്പിക്കൽ ഇനി വേണ്ട...  (2 hours ago)

MV GOVINDHAN എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും  (2 hours ago)

സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...  (2 hours ago)

ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം.... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു  (2 hours ago)

ഓണം പ്രളയത്തിൽ മുങ്ങും..?  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (2 hours ago)

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (4 hours ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (4 hours ago)

Malayali Vartha Recommends