ജനുവരി ഒന്ന് വെള്ളിയാഴ്ച അവസാനം വരെ വിലക്ക് തുടരും; കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ജനുവരി രണ്ടിന് തുറക്കും, പ്രവാസികൾക്ക് അഷ്വസമായി ആ വാർത്ത
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ജനുവരി രണ്ടിന് തുറക്കുമെന്ന് റിപ്പോർട്ട്. കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്നാണ് ജനുവരി ഒന്ന് വെള്ളിയാഴ്ച അവസാനം വരെ കര, കടല്‍, വ്യോമ അതിര്‍ത്തികള്‍ അടച്ചിടാന്‍ തീരുമാനിച്ചത്. പിന്നീട് തുടരേണ്ടെന്ന് തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു.
നാട്ടില്‍ കുടുങ്ങിക്കിടക്കുന്നവരും നാട്ടില്‍ പോവാന്‍ ആഗ്രഹിക്കുന്നവരുമായ നിരവധി പേര്‍ക്ക് ആശ്വാസമാണ് ഈ പ്രഖ്യാപനം. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം അടച്ചിടാനുള്ള തീരുമാനം പ്രവാസികളില്‍ സൃഷ്ടിച്ചത് വലിയ ആശങ്കയാണ്. തീരുമാനം നീണ്ടുപോവുമോ എന്നതായിരുന്നു ഇവരുടെ ആശങ്കയുടെ അടിസ്ഥാനം എന്നത്.
സാഹചര്യങ്ങള്‍ വിലയിരുത്തി തുടര്‍ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് അന്ന് അധികൃതർ പ്രഖ്യാപിച്ചത്. ബ്രിട്ടനില്‍ കണ്ടെത്തിയ കോവിഡ് വൈറസിന്റെ പുതിയ വകഭേദം പടരുന്ന സാഹചര്യത്തിലാണ് കുവൈത്ത് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വിമാനത്താവളവും കര, കടല്‍ അതിര്‍ത്തികളും അടക്കാന്‍ തീരുമാനം അതിവേഗം കൈകൊണ്ടത്. അവധിക്ക് നാട്ടില്‍ പോയ ആയിരക്കണക്കിന് പ്രവാസികളും വിവിധ അത്യാവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ നാട്ടില്‍ പോവാനിരുന്നവരുമാണ് ഈ പ്രഖ്യാപനത്തിലൂടെ പ്രയാസത്തിലായത്.
https://www.facebook.com/Malayalivartha