ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കല്‍; വിദേശികളെ നാട് കടത്തുന്നു

ഡ്രൈവിംഗ് ലൈസന്‍സ് വിഷയത്തില്‍ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ച് കുവൈത്തില്‍ പിടിയിലായ 78 വിദേശികളെ നാട് കടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഏപ്രില്‍ 23 ന് പ്രാബല്ല്യത്തില്‍ വന്ന പുതിയ ഉത്തരവിന് ശേഷം മെയ് 17 വരെയുള്ള കണക്ക് പ്രകാരമാണിതെന്ന് ആഭ്യന്തര മന്ത്രാലയം അസി.അണ്ടര്‍ സെക്രട്ടറി അറിയിച്ചു. കുവൈത്തില്‍ െ്രെഡവിംഗ് ലൈസന്‍സ് ഇല്ലാത്ത 78 വിദേശികളെയാണ് വാഹന ഓടിച്ചതിന് അധികൃതര്‍ പിടിക്കൂടിയിരിക്കുന്നത്.
ലൈസന്‍സ് കാലാവധി അവസനാച്ചവരേയും കയ്യില്‍ കരുതാത്തവരെയും നാടു കടത്തല്‍ നടപടിയില്‍ നിന്നും ഒഴിവാക്കി പകരം പിഴ ഈടാക്കും. വിസിറ്റ് വിസയില്‍ എത്തുന്ന ഇന്റര്‍ നാഷനല്‍ െ്രെഡവിംഗ് ലൈസന്‍സ് ഉടമകള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി വാഹനം ഓടിക്കാം എന്നും അറിയിച്ചിട്ടുണ്ട്..കര്‍ശന പരിശോധനയുടെ ഭാഗമായി മതിയായ രേഖകള്‍ ഇല്ലാതെ തരപ്പെടുത്തിയ പതിനൊന്നായിരം വിദശികളുടെ െ്രെഡവിംഗ് ലൈസന്‍സുകള്‍ നേരത്തെ റദ്ദ് ചെയ്തിരുന്നു.
കഴിഞ്ഞ 25 ദിവസത്തിന് ഇടയിലാണ് രാജ്യത്ത് ഇത്രയും പേരെ ഗുരുതരമായ നിയമ ലംഘനത്തിന് പിടിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇവരെ നാട് കടത്തുമെന്ന് ഗതാഗത വകുപ്പ് അസി.അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അബ്ദുള അല്‍ മുഹന വ്യക്തമാക്കി. പിടിക്കപ്പെട്ടവരില്‍ അറബ് വംശജര്‍ അടക്കമുള്ളവ വിവിധ രാജ്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഗതാഗത വകുപ്പിന്റെ ദൈന്യംദിന പരിശോധനയിലാണ് ഇത്രയും നിയമ ലംഘകരെ പിടിക്കൂടിയത്.
മാത്രവുമല്ല, വിദേശികള്‍ക്ക് മുമ്പ് പത്ത് വര്‍ഷത്തേക്ക് നല്‍കി വന്നിരുന്ന ലൈസനസ് ഇപ്പോള്‍ ഇക്കാമയുടെ കാലാവധി അനുസരിച്ചാണ് നല്‍കുന്നത്. ഗുരുതരമായ നിയമ ലംഘനം നടത്തുന്നവരെ നാട് കടത്തുമെന്ന മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് കഴിഞ്ഞ മാസം 23ന് മുതാണ് നിലവില്‍ വന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha