യുഎഇയില്‍ അവശ്യസാധനങ്ങളുടെ വില 50 ശതമാനം കുറയ്ക്കുന്നു

റമദാനില്‍ അവശ്യസാധനങ്ങളുടെ വില 50 ശതമാനം വരെ കുറക്കാന്‍ യു.എ.ഇ സാമ്പത്തിക മന്ത്രാലയവും വിവിധ വ്യാപാര സ്ഥാപനങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. റമദാനില്‍ ഈ സമയത്ത് ഏറ്റവും കൂടുതല്‍ വേണ്ടിവരുന്ന ഭക്ഷ്യസാധനങ്ങളുടെ വിലയിലാണ് കുറവ് ഏര്‍പ്പെടുതിയിരിക്കുനത്. നിയമം ലംഘിക്കുന്ന വ്യപരികള്‍ക്ക് കടുത്തശിക്ഷ നടപ്പാക്കും എന്നും മന്ത്രാലയം അറിയിച്ചു . ജൂണ്‍ ഏഴ് മുതലാണ് റമദാന്‍ ഓഫറുകള്‍ നിലവില്‍ വരുക. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 20 ശതമാനം വരെ ഓഫറുകള്‍ ഇത്തവണയുണ്ടാകും. കൂടാതെ പ്രത്യേക ഓഫറുകളും റമദാന്‍ കിറ്റുകളും, പ്രത്യേക ചന്തകളും ഏര്‍പ്പെടുത്തും. വിലക്കുറവ്, പ്രത്യേക ഓഫറുകള്‍ എന്നിവ സംബന്ധിച്ച് മന്ത്രാലയം കഴിഞ്ഞ രണ്ടുമാസത്തോളമായി വ്യാപാരികളുമായി ചര്‍ച്ച നടത്തിവരുന്നുണ്ട്. റമദാനില്‍ ഉണ്ടാകുന്ന ആവശ്യകതക്കനുസരിച്ച് പഴംപച്ചക്കറി വില കൂട്ടില്ല. ഇതിനായി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്മാര്‍ സ്ഥാപനങ്ങളില്‍ പരിശോധന നടത്തും. ഏതെങ്കിലും ഇനത്തിന്റെ വില കൂടുതലാണെന്ന് ഉപഭോക്താക്കള്‍ക്ക് തോന്നുകയാണെങ്കില്‍ ഉപഭോക്തൃ സംരക്ഷണ കേന്ദ്രത്തില്‍ പരാതി നല്‍കണം എന്നും മന്ത്രാലയം അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha