കുവൈറ്റില്‍ പൊതുമാപ്പ് ഉടനുണ്ടാകില്ല

കുവൈത്തില്‍ പൊതുമാപ്പ് ഉടന്‍ ഉണ്ടാകാന്‍ സാധ്യതയില്ലന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് മലയാളികളടക്കം ഒരു ലക്ഷത്തില്‍ അധികം വരുന്ന നിയമ വിരുദ്ധ താമസക്കാര്‍ക്ക് രാജ്യം വിടാനോ, അവരുടെ രേഖകള്‍ ശരിയാക്കാനോ ഉള്ള സാവകാശം നല്‍കാനായി പാര്‍പ്പിട വിഭാഗം ഡയറക്ടര്‍ ജനറല്‍ നല്‍കിയ നിര്‍ദേശമാണ് ആഭ്യന്തര വകുപ്പ് നിരസിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കുവൈത്തില്‍ അനധികൃത താമസക്കാരയി മാറിയ വിദേശികള്‍ക്ക് പൊതുമാപ്പ് നല്‍കുന്നത് ഉടനെ ഉണ്ടാകില്ലെന്ന് ആഭ്യന്തര വകുപ്പിനെ ഉദ്ദരിച്ച് അല്‍ അന്‍ബാ പത്രം റിപ്പോര്‍ട്ട് ചെയ്യതു. ഇഖാമ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങുന്നവര്‍ക്ക് നിയമാനുസൃതം നാടുവിടുന്നതിനും, അവരുടെ രേഖകള്‍ ശരിയാക്കാനോ ഉള്ള സാവകാശം നല്‍കണമെന്ന് പാര്‍പ്പിട വിഭാഗം ഡയറക്ടര്‍ ജനറല്‍ നല്‍കിയ നിര്‍ദേശമാണ് ആഭ്യന്തര വകുപ്പ് നിരസിച്ചത്.
ഇടയ്ക്കിടെ പൊതു മാപ്പ് പ്രഖ്യാപിക്കുന്നത് ഇത്തരക്കാര്‍ക്ക് നിയമ ലംഘനത്തിന് സൗകര്യം ചെയ്തു കൊടുക്കുന്ന് തുല്യമാണെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും അഭ്യന്തരമന്ത്രിയായ ഷൈഖ് മുഹമ്മദ് അല്‍ ഖാലിദ് അല്‍ സബാഹ് പ്രതികരിച്ചു. ഒരു ലക്ഷത്തില്‍ അധികം വിദേശികള്‍ ഇത്തരത്തില്‍ കുവൈത്തില്‍ കഴിയുന്നതായാണ് കണക്ക്. പൊതുമാപ്പിലൂടെ പോകുന്നക്ക് മറ്റ് കേസുകള്‍ ഒന്നും ഇല്ലെങ്കില്‍ പിന്നീട് രാജ്യത്ത് നിയമപരമായി വരാന്‍ നല്‍കാറുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha