അനധികൃത താമസക്കാര്‍ക്കെതിരെ കുവൈത്തില്‍ ശക്തമായ നടപടി

വിസിറ്റിംഗ് വിസകളില്‍ കുവൈത്തില്‍ എത്തി കാലാവധി കഴിഞ്ഞവര്‍ക്ക് എതിരെ പാര്‍പ്പിട വകുപ്പ് നടപടി തുടങ്ങി. നിയമ ലംഘകരെ കണ്ടെത്തി നാട് കടത്താനുള്ള തുക സ്‌പോണ്‍സര്‍മാരില്‍ നിന്ന് ഈടാക്കുമെന്നും, അല്ലാത്ത പക്ഷം സ്‌പോണ്‍സര്‍മാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
കൊമേഷ്യല്‍കുടുംബ വിസിറ്റ് വിസകളില്‍ എത്തി കലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി കലാവധി കഴിഞ്ഞവരുടെ സ്‌പോണ്‍സര്‍മാരെ മന്ത്രാലയത്തില്‍ വിളിച്ച് വരുത്തി നിയമലംഘകരെ നാട് കടത്താന്‍ ആവശ്യമുള്ള തുകയും ഈടാക്കും. കൊമേഷ്യല്‍കുടുംബ വിസിറ്റ് വിസകളില്‍ എത്തിയവരാണ് കൂടുതലും നിയമലംഘകരായി മാറിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഇത്തരത്തിപെട്ട 65കൊമേഷ്യല്‍ വിസിറ്റ് വിസ ലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. ഇവരുടെ കബിനികളോടും സ്‌പോണ്‍സര്‍മാരോടുമാണ് നാട് കടത്താനവശ്യമായ തുക ആവശ്യപ്പെട്ടിരിക്കുന്നത്. ഇവരെ തിരികെ അയച്ചിലെങ്കില്‍ അടുത്ത ഘട്ടത്തില്‍ കമ്പിനികളുടെ ഫയലുകള്‍ സസ്‌പെന്റെ ചെയ്യത് നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha