Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...

സൗദിയുടെ വിലക്കിൽ കുടുങ്ങി ഇന്ത്യയും യുഎഇയും; വിദേശികൾക്ക് താത്കാലിക യാത്രാ വിലക്ക് ഏർപ്പെടുത്തി സൗദി അറേബ്യയുടെ ഉത്തരവ് പുറത്ത്, കോവിഡ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം, ഇതുമായി ബന്ധപ്പെട്ട് പ്രവാസികൾ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ

04 FEBRUARY 2021 03:21 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയടക്കം 20 രാജ്യങ്ങളിൽ നിന്നുള്ള വിദേശികൾക്ക് താത്കാലിക യാത്രാ വിലക്ക് ഏർപ്പെടുത്തി സൗദി അറേബ്യയുടെ ഉത്തരവ് പുറത്ത്. സൗദിയിലേക്ക് തിരികെ പോകാനിരുന്ന ആയിരക്കണക്കിന് പ്രവാസികളെയാണ് ഈ തീരുമാനം ബാധിച്ചത്. കോവിഡ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. അടിയന്തര യാത്രയ്ക്കായി ഒരുങ്ങിയിരുന്നവരും ട്രാൻസിറ്റ് വഴി ദുബായ് തുർക്കി പോലുള്ള സ്ഥലങ്ങളിൽ എത്തിയവരും ഇപ്പോൾ അക്ഷരാർത്ഥത്തിൽ കുടുങ്ങിയിരിക്കുകയാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പ്രവാസികൾ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ ഇവയാണ്.

1. യുഎഇ, ഈജിപ്ത്, ലെബനൻ, തുർക്കി, യുഎസ്, യു.കെ, ജർമനി, ഫ്രാൻസ്, ഇറ്റലി, അയർലാൻഡ്, പോർച്ചുഗൽ, സ്വിറ്റ്‌സർലാൻഡ്, സ്വീഡൻ, ബ്രസീൽ, അർജന്റീന, ദക്ഷിണാഫ്രിക്ക, ഇന്ത്യ, ഇന്തൊനേഷ്യ, പാകിസ്താൻ, ജപ്പാൻ എന്നീ രാജ്യങ്ങൾക്കാണ് നിലവിൽ വിലക്കേർപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഈ രാജ്യങ്ങളില് നിന്നുള്ള സൗദി പൗരന്മാർക്ക് തിരികെ വരാൻ സാധിക്കുകയില്ല. കഴിഞ്ഞ 14 ദിവസത്തിനിടെ ഈ രാജ്യങ്ങൾ സന്ദർശിച്ചവർക്കും സൗദിയിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല.

2. കഴിഞ്ഞ ബുധനാഴ്ച രാത്രി ഒൻപത് മണി മുതൽ വിലക്ക് പ്രാബല്യത്തിൽ വരികയുണ്ടായി.

3. നിലവിൽ യുഎഇ വഴി സൗദിയിലേക്ക് പോകാനായി ആ രാജ്യത്ത് ക്വാറന്റൈനിൽ കഴിയുന്ന നിരവധി പ്രവാസികളുണ്ട്. ഫാമിലി വിസയെടുത്തും അല്ലാതെയും യുഎഇയിൽ ക്വാറന്റൈനിൽ കഴിയുന്നവർ അവിടെ തുടരേണ്ടി തന്നെ വരുമെന്നാണ് സൂചന. കാരണം യുഎഇക്കും യാത്രാ വിലക്ക് ബാധകമാണ്. നിരവധി പ്രവാസികളാണ് ഇപ്പോൾ യുഎഇയിൽ ക്വാറന്റൈനിൽ കഴിയുന്നത്.

4. ഒമാൻ, ബഹ്‌റൈൻ എന്നീ രാഷ്ട്രങ്ങൾ വഴി നിലവിൽ യുഎഇയിലേക്ക് വരാൻ സാധിക്കും. എന്നാൽ യുഎഇയിലേത് പോലെ ഈ രാഷ്ട്രങ്ങളിലേക്കുള്ള വിസാ നടപടിക്രമങ്ങൾ അത്ര എളുപ്പമല്ല.


5. സാധാരണഗതിയിൽ ആരോഗ്യപ്രവർത്തകർ, നയതന്ത്ര ഉദ്യോഗസ്ഥർ, അവരുടെ കുടുംബങ്ങൾ എന്നിവർക്ക് വിലക്കിൽ ഇളവുകൾ നാകാറുണ്ട്. എന്നാൽ ഇത്തവണ ആ ഇളവ് നൽകിയിട്ടില്ല. വിലക്ക് എല്ലാവർക്കും ബാധകമാണ്.


6. നിലവിൽ നാട്ടിൽ കഴിയുന്നവരുടെ ലീവ് നീട്ടാനാകും. കഫീലിനോ സ്‌പോൺസർക്കോ ഇക്കാര്യത്തിൽ തീരുമാനമെടുക്കാവുന്നതാണ്.

7. സൗദിയിൽ നിന്ന് വിലക്കുള്ള രാഷ്ട്രങ്ങളിലേക്ക് പോകുന്നതിന് തടസ്സമില്ല. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇഖാമ ഉടൻ എക്‌സ്പയർ ആകാത്ത പ്രവാസികള് മാത്രം നാട്ടിലേക്ക് പോകുന്നതാണ് നല്ലത് എന്നതാണ്.

8. പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാഷ്ട്രങ്ങളുമായുള്ള എയർ ബബ്ൾ കരാറും ഇതിനോടകം തന്നെ റദ്ദാക്കിയിട്ടുണ്ട്. ഇന്ത്യയുമായി നിലവിൽ സൗദിക്ക് എയർബബ്ൾ കരാറില്ല.

9. നേരത്തെ ഏർപ്പെടുത്തിയ യാത്രാ വിലക്കുകൾക്ക് എല്ലാം തന്നെ സർക്കാർ സമയപരിധി നിശ്ചയിച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ വിലക്ക് എന്നു നീക്കുമെന്നതിൽ യാതൊരുവിധ വ്യക്തതയുമില്ല. ഇക്കാര്യത്തെ കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ വാർത്താകുറിപ്പിലും ഒന്നും വ്യക്തമാക്കിയിട്ടില്ല. രണ്ടു മൂന്നു ദിവസങ്ങൾക്കകം ഇതിൽ വ്യക്തത വരുമെന്നാണ് സൂചന.

10. ഇനി എപ്പോൾ സാധാരണ ഗതിയിലാകും എന്ന് പറയാൻ കഴിയില്ല. കോവിഡ് വാക്‌സിൻ മതിയായ രീതിയിൽ രാജ്യത്തെത്തിയിട്ടുമില്ല. വാക്‌സിൻ എത്തി നിശ്ചിത ശതമാനം ആളുകൾക്ക് കൊടുക്കുകയും കോവിഡ് നിരക്ക് കുറയുകയും ചെയ്താൽ നിയന്ത്രണങ്ങൾ നീക്കുമെന്നാണ് സൂചന. ഈ വർഷം മധ്യത്തോടെ ഈ നില കൈവരിക്കുമെന്നാണ് പ്രതീക്ഷ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്.... പവന് 840 രൂപയുടെ വർദ്ധനവ്  (4 minutes ago)

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം....  (19 minutes ago)

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?  (42 minutes ago)

സ‍ൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്‌ പിന്നാലെ വനിതകൾക്കും ദയനീയ പരാജയം  (50 minutes ago)

ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്  (1 hour ago)

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (1 hour ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (2 hours ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (2 hours ago)

പുതിയ സാങ്കേതികവിദ്യകൾക്ക് സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.. ടെക് കേരളം ബ്രാൻഡ് അവതരണവും ഐടി പാർക്ക് അഫിലിയേഷൻ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ച് ഐടി മന്ത്രി  (2 hours ago)

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം പോരാട്ടം.. ഇന്ത്യ ഇന്ന് റാഞ്ചിയില്‍ കളത്തിലിറങ്ങും  (2 hours ago)

അതിവേഗം വളരുന്ന ലൈഫ് സയൻസ് മേഖലയിലെ നിക്ഷേപകർക്കും സംരംഭകർക്കും എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ  (2 hours ago)

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം  (3 hours ago)

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം  (3 hours ago)

വടകര ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി ടൗണിൽ വൻ തീപിടിത്തം...  (3 hours ago)

ആർടിക് ഓപൺ സൂപ്പർ 500 ബാഡ്മിന്റണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡലിസ്റ്റ് പി.വി. സിന്ധുവിന്റെ കുതിപ്പ്... വനിതാ സിംഗിൾസിൽ പി.വി. സിന്ധു ക്വാർട്ടർ ഫൈനലിൽ  (3 hours ago)

Malayali Vartha Recommends