സൗദിയില്‍ ഫാഷന്‍ ഷോ നിരോധിച്ചു

സൗദിയില്‍ രാജ്യത്തെ ഡിസൈനര്‍മാരെയും മോഡലുകളെയും പെരുവഴിയിലാക്കി ഫാഷന്‍ ഷോകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. സൗദിയില്‍ അനുമതി ഇല്ലാതെ പല കമ്പനികളും ഫാഷന്‍ ഷോകള്‍ നടത്തിയതാണ് പുതിയ തീരുമാനത്തിന് പ്രധാന കാരണം. ഫാഷന്‍ ഡിസൈനുകളുടെയും ഉല്‍പ്പന്നങ്ങളുടെയും പരസ്യത്തിനായി ഫാഷന്‍ ഷോകള്‍ അനുവദിക്കില്ലെന്ന് സൗദി കൗണ്‍സില്‍ ഓഫ് ചേമ്പേഴ്‌സ് വ്യക്തമാക്കി. ഇതോടെ ഈ മേഖലയുമായി ബന്ധപ്പെട്ട് നിന്നിരുന്ന നിരവധിപേരുടെ കഞ്ഞികുടി മുട്ടി.
ലൈസന്‍സ് ഇല്ലാതെ സംഘടിപ്പിക്കപ്പെട്ടതാണെങ്കിലും അധികൃതര്‍ ഇതിനു നേരെ കണ്ണടയ്ക്കുകയായിരുന്നു. പുരുഷ മോഡലുകളെ വച്ചാണ് കൂടുതല്‍ ഫാഷന്‍ ഷോകളും സൗദിയില്‍ നടക്കാറുള്ളത്. പുതിയ തീരുമാനം മോഡലുകളെയും നിര്‍മ്മാതാക്കളേയുമെല്ലാം ബാധിക്കും. തീരുമാനം പിന്‍വലിക്കണം എന്ന് പല മോഡലുകലും കമ്പനികളും ആവശ്യപ്പെട്ടു.
ഫാഷന്‍ ഷോകള്‍ നിരോധിച്ചതായി കൗണ്‍സില്‍ കമ്പനികളെയും സ്വകാര്യ ഡിസൈനര്‍മാരെയും അറിയിച്ചു. ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ നിന്നും അനുമതി വാങ്ങാതെ നിരവധി ഫാഷന്‍ ഷോകള്‍ സമീപകാലത്ത് നടന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്ന് ചേംബര്‍ ഓഫ് കോമേഴ്‌സിനെ ഉദ്ധരിച്ചു കൊണ്ട് പ്രമുഖ അറബ് പത്രം റിപ്പോര്‍ട്ട് ചെയ്തു. നിരോധന ഉത്തരവ് ഉത്തരവ് ഇല്ലാത്ത സാഹചര്യത്തിലാണ് പല കമ്പനികളും വന്‍കിട ഹോട്ടലുകളിലും മറ്റും ഫാഷന്‍ ഷോകള്‍ സംഘടിപ്പിച്ചിരുന്നത്. കടുത്ത തീരുമാനങ്ങളുമായി മുമ്പോട്ടു പോകാന്‍ തന്നെയാണ് തീരുമാനം. ഇതിനെതിരെ പ്രതിഷേധിക്കാന്‍ വിവധ സംഘടനകള്‍ ആലോചിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha