അപകടം നടക്കുമ്പോള്‍ ഫോട്ടെയടുത്ത് സോഷ്യല്‍മീഡിയയില്‍ പങ്ക് വയ്ക്കുന്നവര്‍ക്ക് ഖത്തറില്‍ കനത്ത പിഴയും തടവും

അപകടം നടക്കുമ്പോള്‍ ഫോട്ടെയടുത്ത് എല്ലാത്തരത്തിലും രസിക്കുന്നവര്‍ക്ക് പണി വരുന്നു. ഖത്തറില്‍വാഹനാപകടങ്ങളുടേയും അതിനിരയാവുന്നവരുടേയും ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ഓണ്‍ലൈനുകളിലൂടെ പങ്കുവയ്ക്കുന്നതിനെതിരേ നിയമവിദഗ്ദ്ധര്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്.
അപകടത്തിന് ഇരയായവരുടെ ഫോട്ടോയോ വീഡിയോയോ അവരുടേയോ കുടുംബാംഗ ങ്ങളുടേയോ സമ്മതമില്ലാതെ ഓണ്‍ലൈനില്‍ ഷെയര്‍ ചെയ്താല്‍ ഖത്തര്‍ ജൂഡീഷ്യല്‍ സിസ്റ്റം അനുസരിച്ച് പിഴ അടയ്‌ക്കേണ്ടിവരും. ജനങ്ങളുടെ സ്വകാര്യതയെ മാനിച്ച് ഇത്തരം ഫോട്ടോകള്‍ ഷെയര്‍ ചെയ്യരുത്.
വ്യക്തികളുടെ സ്വകാര്യതയെ ഹനിക്കുന്നതാണ് ഇത്തരം നടപടികളെന്നും ഖത്തര്‍ സ്വകാര്യതാ നിയമങ്ങളുടെ ലംഘനമാണിതെന്നുമാണ് നിയമ വിദഗ്ധരുടെ മുന്നറിയിപ്പ്. അടുത്തിടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി നടന്ന അപകടങ്ങളുടെ ഭീതിജനകവും ഭയപ്പെടുത്തുന്നതുമായ ദൃശ്യങ്ങളും വീഡിയോകളും നവ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് നിയമവിദഗ്ദ്ധര്‍ നിലപാട് വ്യക്തമാക്കിയത്.
നിയമലംഘകര്‍ പരമാവധി പിഴുക 100,000 ഖത്തറി റിയാലോ മൂന്നു വര്‍ഷത്തെ ജയില്‍ശിക്ഷയോ അനുഭവിക്കേണ്ടിവരും. സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ കുടുംബാംഗത്തിന്റെ ഇത്തരത്തിലെ ഫോട്ടോ പ്രചരിക്കുന്നത് കണ്ടാല്‍ പരാതിപ്പെടാവുന്നതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha