സൗദിയിലേക്ക് പുറപ്പെടാൻ കാത്തിരിക്കുന്ന പ്രവാസികൾക്ക് പുതുവഴി; സൗദി അറേബ്യയിലേക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ കുടുങ്ങിയത് നിരവധി പ്രവാസികൾ, ഒമാന്‍ വഴി സൗദിയിലേക്ക് പോകാമെങ്കിലും യാത്രക്കാരെ കാത്തിരിക്കുന്നത് വെല്ലുവിളികളും പണച്ചെലവും....
കൊറോണ വ്യാപനത്തെ തുടർന്ന് 20 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്ക് സൗദി അറേബ്യയിലേക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിനുപിന്നാലെ നിരവധി പ്രവാസികളാണ് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയിരിക്കുന്നത്. യുഎഇക്കും വിലക്കേർപ്പെടുത്തിയതിനാൽ ദുബൈ വഴിയുള്ള പ്രവേശനം താത്ക്കാലികമായി റദ്ദ് ചെയ്യപ്പെട്ടു. ഒമാന്‍ വഴി സൗദിയിലേക്ക് പോകാമെങ്കിലും യാത്രക്കാരെ കാത്തിരിക്കുന്നത് വെല്ലുവിളികളും പണച്ചെലവുമാണ് എന്നതാണ് പ്രവാസികളെ വലയ്ക്കുയന്നത്.
എന്നാൽ ഇതുവഴി സൗദിയിലേക്ക് ഇന്ത്യക്കാര്‍ ഇപ്പോഴും പ്രവേശിക്കുന്നതായി ട്രാവല്‍ മേഖലയിലുള്ളവര്‍ അറിയിക്കുകയുണ്ടായി. ഇന്നും കഴിഞ്ഞ ദിവസങ്ങളിലുമെല്ലാം ഒമാനില്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞ പ്രവാസികള്‍ സൗദിയിലേക്ക് പ്രവേശിച്ചതായി കോട്ടക്കല്‍ ഖൈര്‍ ട്രാവല്‍സ് മാനേജര്‍ ബഷീര്‍ ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
ഇന്ത്യയില്‍ നിന്നും യു എ ഇയില്‍ നിന്നും സൗദിയിലേക്ക് യാത്രാ വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഒമാന്‍ വഴി ഇന്ത്യക്കാര്‍ക്ക് യാത്ര സാധ്യമാകുമോ എന്ന ആശങ്കയാണ് ഇതോടെ പ്രവാസികളിൽ അവസാനിച്ചിരിക്കുന്നത്. സാധാരണക്കാരായ പ്രവാസികളെ കൂടി പരിഗണിച്ച് അനുയോജ്യമായ കുറഞ്ഞ പാക്കേജുകള്‍ ട്രാവല്‍ ഏജന്റുമാര്‍ ഒരുക്കിയാല്‍ അത് ആയിരക്കണക്കിനാളുകള്‍ക്ക് ഗുണകരമായേക്കുമെന്നാണ് സൂചന. മാന്‍ വഴി സൗദിയിലേക്ക് ഇന്ത്യക്കാര്‍ ഇപ്പോഴും പ്രവേശിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
https://www.facebook.com/Malayalivartha