നിര്‍മാണത്തിലിരിക്കുന്ന ഉയരമുള്ള കെട്ടിടത്തില്‍ നിന്ന് രണ്ട് പ്രവാസികള്‍ താഴേക്ക് വീണു; ഏഷ്യന്‍ വംശജരായ രണ്ട് പ്രവാസികളുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ട്
ഒമാനിൽ കെട്ടിടത്തിൽ നിന്ന് വീണ പ്രവാസികൾക്ക് ഗുരുതര പരിക്ക്. മസ്കറ്റ് ഗവര്‍ണറേറ്റിലെ സീബ് വിലായത്തില്‍ നിര്‍മാണത്തിലിരിക്കുന്ന ഉയരമുള്ള കെട്ടിടത്തില്‍ നിന്ന് രണ്ട് പ്രവാസികള്‍ താഴേക്ക് വീണതായി ഒമാനിലെ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സസ് (പിഎസിഡിഎ) ഞായറാഴ്ച അറിയിക്കുകയുണ്ടായി.
ഏഷ്യന്‍ വംശജരായ രണ്ട് പ്രവാസികള്‍ തെക്കന്‍ മാബെലയില് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്നുമാണ് താഴേക്ക് വീണതെന്ന് പിഎസിഡിഎയുടെ അറിയിപ്പില്‍ വ്യക്തമാക്കിയത്. രണ്ടുപേരുടെയും നില ഗുരുതരമാണെന്നും അറിയിപ്പില്‍ പറയുന്നു. എന്നാൽ ഇവരുടെ പേരുവിവരങ്ങൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല.
https://www.facebook.com/Malayalivartha