ബുർജ് ഖലീഫയിൽ പ്രവാസി മലയാളികളെ കാത്തിരുന്നത്; ലുലു ഗ്രൂപ്പിന്റെ 200-ാമത് ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തതിന് പിന്നാലെ ആദരവായി ബുര്‍ജ് ഖലീഫയില്‍ അഭിനന്ദന സന്ദേശം, ലോകമലയാളികള്‍ക്ക് അഭിമാന നിമിഷമായി മാറി
ലോകമലയാളികള്‍ക്ക് അഭിമാന നിമിഷമായി ബുർജ് ഖലീഫയിൽ തെളിഞ്ഞത്. ലുലു ഗ്രൂപ്പിന്റെ 200-ാമത് ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്യുകയുണ്ടായി. ഇതിനുപിന്നാലെ ആദരവായി ബുര്‍ജ് ഖലീഫയില്‍ അഭിനന്ദന സന്ദേശം തെളിഞ്ഞു. ബുര്‍ജ് ഖലീഫയില്‍ ലുലുവിന്റെ നേട്ടങ്ങള്‍ എണ്ണിയെണ്ണി പറയുകയായിരുന്നു. 90കളിൽ യുഎഇയിൽ ആദ്യത്തെ സ്റ്റോർ ആരംഭിച്ച ലുലു ഇപ്പോള്‍ തുറന്നത് 200 മത്തെ ഹൈപ്പര്‍ മാര്‍ക്കറ്റ് ആണ് എന്നത് ലോകജനതയെ തന്നെ ആശ്ചര്യത്തിൽ എത്തിക്കുകയാണ് . ജിസിസി, ഈജിപ്ത്, ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ എന്നിവയുൾപ്പെടെ 10 രാജ്യങ്ങളിലായി റീട്ടെയിൽ രംഗത്ത് ലുലു തങ്ങളുടെ വേര് പടര്‍ത്തിയിരിക്കുന്നു.
കൊറോണ വ്യാപനം വിതച്ച പ്രതിസന്ധിയിലും ലോകമെങ്ങും വേരുപടര്‍ത്തി വ്യാപിച്ചുകിടക്കുന്ന യുഎഇ ആസ്ഥാനമായുള്ള ലുലു ആഗോളതലത്തിൽ മുന്നേറുന്നതിന്റെ തിളക്കമാർന്ന ഉദാഹരണം കൂടിയാകുകയാണ്. റീട്ടെയിൽ ബിസിനസിനുപുറമെ യുഎസ്, യുകെ, സ്പെയിൻ, ആഫ്രിക്ക, ഇന്ത്യ, ഫാർ ഈസ്റ്റ്, ചൈന എന്നിവിടങ്ങളിലായി ഭക്ഷ്യ ഉൽപാദന രംഗത്ത് 57,000 ത്തിലധികം സ്റ്റാഫുകൾ ലുലുവിന്റെ കീഴില്‍ ജോലി ചെയ്തുവരുകയാണ്.
മാത്രമല്ല കഴിഞ്ഞ 12 മാസത്തിനുള്ളിൽ 15 ലധികം സ്റ്റോറുകകളാണ് ലുലു ആരംഭിച്ചത്. '' “റീട്ടെയില്‍ രംഗത്ത് ലോകമെമ്പാടും വേര് പടര്‍ത്താനും അഭിവൃദ്ധി പ്രാപിക്കാനും വ്യാപിക്കാനും ഞങ്ങളെ അനുവദിച്ചതിന് ഈ മഹത്തായ രാജ്യത്തിന്റെ ഭരണാധികാരികളോടും ഈ നാഴികക്കല്ലിലെത്താൻ ഞങ്ങളെ സഹായിച്ച ഞങ്ങളുടെ ഓരോ പങ്കാളികള്‍ക്കും ആത്മാർത്ഥമായ നന്ദിയും അഭിനന്ദനവും രേഖപ്പെടുത്തുന്നുവെന്നു ചെയർമാൻ യൂസഫലി എംഎ പറഞ്ഞു.
https://www.facebook.com/Malayalivartha