യാചകരില്‍ അധികവും തട്ടിപ്പുകാര്‍; പൊക്കാനായി ദുബായ് പോലീസ്

പുണ്യമാസമായ റമദാന്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ യാചകര്‍ക്കെതിരെ കര്‍ശന നടപടികളുമായി ദുബായ് പോലീസ് രംഗത്ത്. റമദാനില്‍ യാചകരുടെ എണ്ണം വര്‍ധിക്കാനുള്ള സാഹചര്യം കണക്കിലെടുത്താണ് നടപടി. യാചകര്‍ക്ക് സഹായം നല്‍കരുതെന്ന് വ്യക്തമാക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ കര്‍ശന നിരീക്ഷണമാണ് വിവിധയിടങ്ങളില്‍ ഏര്‍പ്പെടുത്തിയിരികുന്നത്. ഭിക്ഷാടകരെ കണ്ടാല്‍ 800 243 എന്ന നമ്പറില്‍ വിളിച്ചറിയിക്കണമെന്ന് ദുബായ് പോലീസ് അറിയിച്ചു.
ഗുരുതര രോഗങ്ങളുണ്ടെന്ന പേരില്‍ സമീപിക്കുന്ന യാചകരില്‍ അധികവും തട്ടിപ്പുകാരാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. ശരീരത്തില്‍ മുറിവുണ്ടെന്ന് വരുത്താന്‍ വെച്ചുകെട്ടുകളുമായി ആളുകളെ സമീപിക്കുന്ന ഇവര്‍ പള്ളികളുടെ പരിസരമാണ് ഭിക്ഷാടനത്തിനായി തെരഞ്ഞെടുക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha