ദുബായിലെ കെട്ടിടങ്ങളുടെ സുരക്ഷാ നിലവാരം ഇനി തല്‍സമയം നിരീക്ഷിക്കാം

ദുബായിലെ കെട്ടിടങ്ങളുടെ കരുത്തും സുരക്ഷാ നിലവാരവും തല്‍സമയം നിരീക്ഷിക്കാന്‍ സിവില്‍ ഡിഫന്‍സ് വിഭാഗം ലൈഫ് സേഫ്റ്റി ഡാഷ്‌ബോര്‍ഡ് നടപ്പിലാക്കി. ദുബായിലെ ഓരോ കെട്ടിടത്തിലേയും വിവരങ്ങള്‍ തത്സമയം അറിയാനുള്ള സംവിധാനമാണിത്. ദുബായില്‍ 65,000ത്തില്‍ അധികം കെട്ടിടങ്ങളുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഈ കെട്ടിടങ്ങള്‍ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും തല്‍സമയം അറിയാനും ആവശ്യഘട്ടങ്ങളില്‍ മതിയായ സുരക്ഷാ നടപടികള്‍ കൈക്കൊള്ളാനും സിവില്‍ ഡിഫന്‍സിനെ സഹായിക്കുന്നതാണ് ലൈഫ് സേഫ്റ്റി ഡാഷ് ബോര്‍ഡ്.
കെട്ടിടങ്ങളുടെ പ്ലാന്‍,ലിഫ്റ്റിന്റെ പ്രവര്‍ത്തനം, അഗ്‌നിശമന സംവിധാനങ്ങള്‍, പാര്‍ക്ക് ചെയ്ത വാഹനങ്ങളുടെ എണ്ണം ഉള്‍പ്പടെയുള്ള സുരക്ഷാ വിവരങ്ങളെല്ലാം ഈ ഡാഷ് ബോര്‍ഡ് പ്രദര്‍ശിപ്പിക്കും. കെട്ടിട ഉടമകള്‍ക്കും തങ്ങളുടെ കെട്ടിടം സംബന്ധിച്ച പൂര്‍ണ്ണ വിവരങ്ങള്‍ ഈ ഡാഷ് ബോര്‍ഡിലൂടെ ലഭിക്കും. ഇതിനായി ഒരു കാര്‍ഡ് നല്‍കും. ഇതിലെ യൂസര്‍ നെയിമും പാസ് വേഡും ഉപയോഗിച്ച് കമ്പ്യൂട്ടറോ മൊബൈലോ വഴി ഡാഷ് ബോര്‍ഡ് കാണാം. പസഫിക് കണ്‍ട്രോള്‍സാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha