ദുബായിലെ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട കാറില്‍ അഗ്‌നിബാധ വന്‍ ദുരന്തം ഒഴിവായി

പെട്രോള്‍ പമ്പില്‍ ഇന്ധനമൊഴിക്കാന്‍ നിര്‍ത്തിയിട്ട കാറിന് രണ്ട് പ്രാവശ്യം തീ പിടിച്ചു. പെട്രോള്‍ സ്‌റ്റേഷന് പുറത്ത് ക്യൂവിലായിരുന്നു കാര്‍ എന്നതിനാല്‍ വന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. ആര്‍ക്കും പരുക്കില്ല. ഇമാറാത് പെട്രോള്‍ പമ്പിലായിരുന്നു സംഭവം. ആദ്യപ്രാവശ്യം തീ പിടിച്ചപ്പോള്‍ പെട്രോള്‍ പമ്പ് ജീവനക്കാര്‍ കെടുത്തി. വീണ്ടും തീ പിടിക്കുകയും സിവില്‍ ഡിഫന്‍സെത്തി അണയ്ക്കുകയുമായിരുന്നുവെന്ന് ഇമാറാത് പെട്രോള്‍ പമ്പ് സീനിയര്‍ മാനേജര്‍ പറഞ്ഞു.
തൊട്ടടുത്ത് നിര്‍ത്തിയിരുന്ന മറ്റു വാഹനങ്ങള്‍ ഉടന്‍ മാറ്റിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ചൂടുകാലത്ത് വാഹനങ്ങളിലെ അഗ്‌നിബാധ വ്യാപകമാണ്. അടുത്തിടെ മറ്റൊരു പെട്രോള്‍ പമ്പില്‍ സമാനമായ അഗ്‌നിബാധയുണ്ടായി. അന്നും ഭാഗ്യത്തിന് ദുരന്തം ഒഴിവാകുകയായിരുന്നു. അറ്റകുറ്റപ്പണികള്‍ നടത്താത്തതും മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താത്തുമായ വാഹനങ്ങളിലാണ് അഗ്‌നിബാധയുണ്ടാകുന്നതെന്ന് അധികൃതര്‍ പറഞ്ഞു. പെട്രോള്‍സ്‌റ്റേഷനില്‍ വാഹനം നിര്‍ത്തിയിട്ടശേഷം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും അപകടം വിളിച്ചുവരുത്തുന്നു. ഇന്ധനമൊഴിക്കുമ്പോള്‍ വാഹനം സ്റ്റാര്‍ട്ഓഫ് ചെയ്യണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha