Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

പ്രവാസികളാക്കായി യുഎഇയുടെ കൈത്താങ്ങ്; ദുബൈക്ക് പിന്നാലെ അബൂദബി, ഷാർജ എന്നീ എമിറേറ്റുകൾ അനുവദിച്ച വിസിറ്റ്, ടൂറിസ്റ്റ് വിസകളുടെയും കാലാവധി നീട്ടി, 2020 സെപ്തംബർ 10ന് ശേഷം അനുവദിച്ചതോ കാലഹരണപ്പെട്ടതോ ആയ വിസകൾക്ക് പുതിയ തീരുമാനം ബാധകം

04 MARCH 2021 04:53 PM IST
മലയാളി വാര്‍ത്ത

ദുബൈക്ക് പിന്നാലെ അബൂദബി, ഷാർജ എന്നീ എമിറേറ്റുകൾ അനുവദിച്ച വിസിറ്റ്, ടൂറിസ്റ്റ് വിസകളുടെയും കാലാവധി നീട്ടിയതായി റിപ്പോർട്ട്. മാർച്ച് 31 വരെയാണ് വിസയുടെ കാലാവധി നീട്ടി നൽകിയിരിക്കുന്നത്. 2020 സെപ്തംബർ 10ന് ശേഷം അനുവദിച്ചതോ കാലഹരണപ്പെട്ടതോ ആയ വിസകൾക്ക് പുതിയ തീരുമാനം ബാധകമാവുന്നതാണ്.

അത്തരം വിസക്കാർക്ക് രാജ്യത്ത് മാർച്ച് 31വരെ പിഴയൊന്നും നൽകാതെ തന്നെ യു.എ.ഇയിൽ തുടരാൻ സാധിക്കുകയും ചെയ്യും. ഈ കാലയളവിൽ ഒളിച്ചോടിയതായി കാണിച്ച് സ്പോണ്‍സര്‍മാര്‍ പരാതിപ്പെട്ടവർക്ക് പോലും അവരുടെ വിസക്ക് സാധുത ലഭിക്കും. പ്രവാസികളായ മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നതാണ്.

കൊറോണ വ്യാപനം മൂലം ഉണ്ടായ യാത്രാവിലക്കുകളും പ്രതിസന്ധികളും കാരണം യു.എ.ഇയിൽ കുടുങ്ങിപ്പോയ പ്രവാസികൾക്കും ഇത് ഏറെ പ്രയോജനം ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി. സെപ്തംബർ 10ന് ശേഷം അനുവദിച്ച എല്ലാ വിസിറ്റ്, ടൂറിസ്റ്റ് വിസകളുടെയും കാലാവധി മാർച്ച് 31 വരെ ദീർഘിപ്പിച്ചതായാണ് സ്മാർട്ട് ചാനലിൽ വ്യക്തമാക്കുന്നത്. എന്നാൽ ഔദ്യോഗികമായുള്ള അറിയിപ്പുകളൊന്നും ഇല്ലെങ്കിലും വിസ കാലാവധി നീട്ടിയതായാണ് സിസ്റ്റത്തിൽ കാണിക്കുന്നത്.

അതേസമയം കുവൈറ്റും ഇന്ത്യയും തമ്മിലുള്ള യാത്രാവിമാന വിലക്ക് മാര്‍ച്ച് 31 വരെ നീട്ടിയതായി ഇന്ത്യന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അറിയിച്ചു. കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള യാത്രാ നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം മര്‍ച്ച് 23നായിരുന്നു കുവൈറ്റിലേക്കുള്ള വിമാനങ്ങള്‍ ഇന്ത്യ നിര്‍ത്തിവച്ചത്. ഫെബ്രുവരി 28ഓടെ അത് അവസാനിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നതെങ്കിലും ഒരു മാസത്തേക്കു കൂടി വിലക്ക് നീട്ടുകയായിരുന്നു. നിലവില്‍ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള വിദേശികള്‍ക്കും കുവൈറ്റിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് അധികൃതര്‍.

 

 

ഇരുരാജ്യങ്ങള്‍ക്കുമിടയിലെ കാര്‍ഗോ, ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുകള്‍ തുടരും. നിലവില്‍ കുവൈറ്റില്‍ നിന്ന് ഇന്ത്യയിലേക്ക് മാത്രമാണ് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത്. കുവൈറ്റിലേക്ക് നേരിട്ടുള്ള ഒരു വിമാനവും സര്‍വീസ് നടത്താന്‍ കുവൈത്ത് അധികൃതര്‍ അനുവാദം നല്‍കിയിട്ടില്ല. കൊവിഡ് വ്യാപനം രൂക്ഷമാണെന്ന പേരില്‍ ഇന്ത്യയുള്‍പ്പെടെയുള്ള 60ലേറെ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് കുവൈത്തിപ്പോള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (8 minutes ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (55 minutes ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (1 hour ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (1 hour ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (1 hour ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (1 hour ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (1 hour ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (2 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (3 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്  (3 hours ago)

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം ആവശ്യപ്പെട്ട് വിജയ് ഗവര്‍ണര്‍ക്ക് കത്തയച്ചു; സര്‍ക്കാര്‍ രൂപീകരിക്കാന്‍ 11 എംഎല്‍എമാരുടെ പിന്തുണ കൂടി വേണം  (4 hours ago)

ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യം; ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെതിരെ വീണ്ടും നടപടി  (4 hours ago)

ശത്രുജയവും മനഃസമാധാനവും; ഈ രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (4 hours ago)

മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി ചെന്നിത്തല  (5 hours ago)

Malayali Vartha Recommends