Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...

റമദാൻ ആരംഭത്തിൽ പ്രവാസികൾക്ക് വമ്പൻ ഓഫാറുകൾ; അ​ഞ്ഞൂ​റി​ലേ​റെ ഉ​ൽ​പ​ന്ന​ങ്ങ​ള്‍ നി​യ​ന്ത്രി​ത വി​ല​യി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് ല​ഭ്യ​മാ​കു​മെ​ന്ന് വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ര്‍, ഖത്തറിൽ പ്രവാസികളെ കാത്തിരിക്കുന്നത്....

06 MARCH 2021 05:09 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തിന്റെ നാളുകൾ പിന്നിട്ട് റമദാൻ ആഘോഷിക്കാൻ ഗൾഫ് രാഷ്ട്രങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. വമ്പൻ ഓഫാറുകൾ നൽകി വിപണി തിരിച്ചുപിടിക്കാൻ ഒരുങ്ങി. ഇപ്പോഴിതാ റ​മ​ദാ​നി​ല്‍ അ​ഞ്ഞൂ​റി​ലേ​റെ ഉ​ൽ​പ​ന്ന​ങ്ങ​ള്‍ നി​യ​ന്ത്രി​ത വി​ല​യി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് ല​ഭ്യ​മാ​കു​മെ​ന്ന് വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ര്‍ അ​റി​യി​ക്കുകയുണ്ടായി. ഗു​ണ​നി​ല​വാ​ര​മു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്താ​ന്‍ പ​ഴം, പ​ച്ച​ക്ക​റി വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ​താ​യും വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​പ​ഭോ​ക്തൃ വി​ഭാ​ഗം അ​സി​സ്​​റ്റ​ൻ​റ്​ അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ശൈ​ഖ് ജാ​സിം ബി​ന്‍ ജ​ബ​ര്‍ ആ​ൽ​ഥാ​നി വ്യക്തമാക്കുകയുണ്ടായി.

ഖ​ത്ത​ര്‍ ടി.​വി​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം ഇക്കാര്യം അറിയിച്ചത്. മത്സ്യ​ത്തി​​െൻറ​യും സ​മു​ദ്ര​വി​ഭ​വ​ങ്ങ​ളു​ടെ​യും വ്യാ​പാ​ര നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ​ത് വി​ല ഗ​ണ്യ​മാ​യി കു​റ​ക്കാ​ന്‍ സ​ഹാ​യി​ച്ച​തായും റ​മ​ദാ​നി​ല്‍ സ​ബ്സി​ഡി നി​ര​ക്കി​ല്‍ ഇ​റ​ച്ചി ല​ഭ്യ​മാ​ക്കാ​നു​ള്ള സം​രം​ഭ​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത് വ​ലി​യ നേ​ട്ട​മാ​ണ്. ക​ഴി​ഞ്ഞ ഒ​മ്പ​ത് വ​ര്‍ഷ​മാ​യി മ​ന്ത്രാ​ല​യം ഈ ​സം​രം​ഭം തു​ട​രു​ന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ആ​സൂ​ത്ര​ണ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക് അ​തോ​റി​റ്റി പു​റ​പ്പെ​ടു​വി​ച്ച ഉ​പ​ഭോ​ക്തൃ വി​ല​സൂ​ചി​ക പ്ര​കാ​രം റ​മ​ദാ​നി​ല്‍ ച​ര​ക്കു​ക​ളു​ടെ വി​ല കു​റ​യു​മെന്ന് അറിയിപ്പുണ്ട്. മ​റ്റു മാ​സ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് റ​മ​ദാ​നി​ല്‍ വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളാ​ണ് ഇ​തി​ന് സ​ഹാ​യി​ക്കു​ന്ന​ത്. റ​മ​ദാ​നി​ല്‍ വാ​ണി​ജ്യ ഔ​ട്ട്​​െ​ല​റ്റു​ക​ളി​ല്‍ ക​ര്‍ശ​ന നി​രീ​ക്ഷ​ണ​മാ​ണ് മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ വ​കു​പ്പ് ന​ട​ത്തു​ന്ന​ത്.

ഉ​ൽ​പ​ന്ന​ങ്ങ​ള്‍ ശ​രി​യാ​യ രീ​തി​യി​ല്‍ പ്ര​ദ​ര്‍ശി​പ്പി​ക്കു​ക, വി​ശ​ദാം​ശ​ങ്ങ​ള്‍ ന​ൽ​കു​ക, ത​ട്ടി​പ്പ് ത​ട​യു​ക തു​ട​ങ്ങി​യ നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന കാ​ര്യം നി​രീ​ക്ഷി​ക്കുക എന്നിവയെല്ലാമാണ് നോക്കിവരുന്നത്. ഉ​ചി​ത​മാ​യ വി​ല​ക്ക്​ ഗു​ണ​നി​ല​വാ​ര​മു​ള്ള ച​ര​ക്കു​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ന്‍ നി​രീ​ക്ഷ​ണം സ​ഹാ​യി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അതോടൊപ്പം തന്നെ ഇ​ല​ക്ട്രോ​ണി​ക് പ്ലാ​റ്റ്ഫോ​മു​ക​ളി​ലൂ​ടെ ന​ട​ത്തു​ന്ന വ്യാ​പാ​രം ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കേ​ണ്ട​തു​ണ്ട്. തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന പ​ര​സ്യ​ങ്ങ​ൾ പാ​ടി​ല്ല.ദോ​ഷ​ക​ര​മോ വ്യാ​ജ​മോ ആ​യ ഉ​ൽ​പ​ന്ന​ങ്ങ​ള്‍ ത​ട​യു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. പ്രാ​ദേ​ശി​ക ഉ​ൽ​പ​ന്ന​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​തി​നാ​യി മു​നി​സി​പ്പാ​ലി​റ്റി പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം വി​വി​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നു​ണ്ട്. പ്രാ​ദേ​ശി​ക ഉ​ൽ​പാ​ദ​ക​ര്‍ക്ക് മി​ക​ച്ച വി​ല കി​ട്ടു​ന്ന​തി​ന്​ ഇ​ത്​ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിവേഗം വളരുന്ന ലൈഫ് സയൻസ് മേഖലയിലെ നിക്ഷേപകർക്കും സംരംഭകർക്കും എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ  (5 minutes ago)

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം  (17 minutes ago)

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം  (24 minutes ago)

വടകര ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി ടൗണിൽ വൻ തീപിടിത്തം...  (33 minutes ago)

ആർടിക് ഓപൺ സൂപ്പർ 500 ബാഡ്മിന്റണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡലിസ്റ്റ് പി.വി. സിന്ധുവിന്റെ കുതിപ്പ്... വനിതാ സിംഗിൾസിൽ പി.വി. സിന്ധു ക്വാർട്ടർ ഫൈനലിൽ  (40 minutes ago)

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവത്തിന് ഞായറാഴ്ച തുടക്കമാവും....  (48 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (1 hour ago)

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ  (1 hour ago)

കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി... ഏഴ് ദിവസം പ്രായമായ പെൺകുഞ്ഞിനെയാണ് ലഭിച്ചത്  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (8 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (9 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (9 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (9 hours ago)

Malayali Vartha Recommends