Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...

വിമാനയാത്ര സുഗമമാക്കാൻ ട്രാവൽ പാസ്; വാക്‌സിന്‍ എടുത്തവര്‍ക്കും പിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും യാത്ര എളുപ്പമാക്കുകയാണ് ഇതിന്റെ ലക്ഷ്യം, ബോര്‍ഡിങ് പാസിന് പകരമുള്ള ഡിജിറ്റല്‍ രേഖയായ ട്രാവല്‍ പാസില്‍ കൊവിഡ് വാക്‌സിന്‍, പരിശോധനാഫലം എന്നിവയുടെ വിവരങ്ങള്‍, പാസ്‌പോര്‍ട്ട് രേഖകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നു

11 MARCH 2021 12:34 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തിന് പിന്നാലെ ലോകം മുഴുവനും സ്തംഭിച്ചു. വിമാനയാത്രകൾ എല്ലാം തന്നെ നിലച്ചു.ഘട്ടം ഘട്ടമായി യാത്രകൾ പുനഃരാരംഭിക്കുന്നുവെങ്കിലും പൂർണമായും ഇതുവരെ ഉണർന്നിട്ടില്ല. ഇതിൽ യാത്രക്കാർ കടുത്ത അശ്കയിലാണ്. പ്രത്യേകിച്ച് സൗദി, കുവൈറ്റ് എന്നീ രാഷ്ട്രങ്ങളിലേക്ക് എത്തിച്ചേരാൻ കാത്തിരിക്കുന്നവർ. ഇപ്പോഴിതാ കൊവിഡ് കാലത്ത് വര്‍ദ്ധിച്ച വിമാന യാത്രാ ദുരിതത്തിന് അറുതി വരുത്താന്‍ ട്രാവല്‍ പാസ്. വാക്‌സിന്‍ എടുത്തവര്‍ക്കും പിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും യാത്ര എളുപ്പമാക്കുകയാണ് ട്രാവല്‍ പാസിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷനാണ് ഇതിന് നേതൃത്വം വഹിക്കുന്നത്. മാസവസാനം പദ്ധതി ഉദ്ഘാടനം ചെയ്യും.

അതെയതെ നിലവിലുള്ള ബോര്‍ഡിങ് പാസിന് പകരമുള്ള ഡിജിറ്റല്‍ രേഖയായ ട്രാവല്‍ പാസില്‍ കൊവിഡ് വാക്‌സിന്‍, പരിശോധനാഫലം എന്നിവയുടെ വിവരങ്ങള്‍, പാസ്‌പോര്‍ട്ട് രേഖകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നുണ്ട്. ഈ പാസ് കൈവശം ഉള്ളവര്‍ക്ക് യാത്ര എളുപ്പമാകുകയും യാത്രാ നടപടികളും ഡിജിറ്റലാകുകയും ചെയ്യുന്നതാണ്. സ്മാര്‍ട് ഫോണ്‍ ഇല്ലാത്തവര്‍ക്ക് പ്രിന്റ് ചെയ്ത ട്രാവല്‍ പാസ് നല്‍കുന്നതായിരിക്കും.

ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ അധികൃതരുമായി ചര്‍ച്ച നടത്തിയതായും യാത്രക്കാര്‍ ട്രാവല്‍ പാസ് കരുതണമെന്ന നിര്‍ദേശം വൈകാതെ വിവിധ എയര്‍ലൈനുകള്‍ വഴി നല്‍കുകയും ചെയ്യും. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, വിസ്താര ഉള്‍പ്പെടെ ആഗോള തലത്തില്‍ 290 എയര്‍ലൈനുകള്‍ അയാട്ടയില്‍ അംഗങ്ങളാണ്. അയാട്ട ട്രാവല്‍ പാസ് എന്ന മൊബൈല്‍ ആപ്പിലൂടെയാകും ഡിജിറ്റല്‍ പാസ് ലഭ്യമാകുന്നത്.

വ്യക്തിഗത വിവരങ്ങള്‍ക്കു പുറമെ വാക്‌സിന്‍, പരിശോധനാ ഫല വിവരങ്ങളും അപ്‌ലോഡ് ചെയ്യണം, വിവിധ രാജ്യങ്ങളിലെ കൊവിഡ് വ്യാപനം അനുസരിച്ച് വ്യത്യസ്ത നിയമങ്ങളാണ് നൽകിയിട്ടുള്ളത്. എമിറേറ്റ്‌സ് എയര്‍ലൈന്‍, ഒമാന്‍ എയര്‍, ഖത്തര്‍ എയര്‍വേയ്‌സ്, ഗള്‍ഫ് എയര്‍ തുടങ്ങി മേഖലയിലെ വിവിധ എയര്‍ലൈനുകള്‍ ട്രാവല്‍ പാസ് ഉപയോഗിച്ചുവരുകയാണ്. ആയതിനാൽ തന്നെ ഗൾഫിലേക്ക് എത്തിച്ചേരാൻ കാത്തിരിക്കുന്ന പ്രവാസികൾക്ക് ഏറെ സുഗമമായി യാത്ര ചെയ്യാൻ ട്രാവൽ പാസ് സഹായകമാകുന്നതാണ്. എല്ലാ ഗൾഫ് രാഷ്ട്രങ്ങളും ഇത് ഔദ്യോഗിമായി ഉപയോഗിക്കാൻ ഉടൻ തന്നെ തീരുമാനമാകുമെന്നാണ് സൂചന.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (23 minutes ago)

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ  (43 minutes ago)

കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി... ഏഴ് ദിവസം പ്രായമായ പെൺകുഞ്ഞിനെയാണ് ലഭിച്ചത്  (52 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (8 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (8 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (8 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (8 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (8 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (9 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (9 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (9 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (9 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (9 hours ago)

Malayali Vartha Recommends