Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...

15 രാജ്യങ്ങളില്‍ വരുന്നവര്‍ക്ക് പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് റിസല്‍ട്ട് ഹാജരാക്കണമെന്ന് കുവൈറ്റ്; പട്ടികയിൽ ഇന്ത്യയും, പുതിയ നിബന്ധന നിലവില്‍ വരുന്ന മാര്‍ച്ച് 26 മുതല്‍ യാത്രാവിലക്ക് നീക്കുമെന്ന കാത്തിരിപ്പിൽ പ്രവാസികൾ

18 MARCH 2021 02:34 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനം കനക്കുന്ന സാഹചര്യത്തിൽ 15 രാജ്യങ്ങളില്‍ വരുന്നവര്‍ക്ക് പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് റിസല്‍ട്ട് ഹാജരാക്കണമെന്ന് കുവൈറ്റ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിക്കുകയുണ്ടായി. മെഡിക്കല്‍ യൂട്ടിലിറ്റി നെറ്റ് വര്‍ക്ക് അക്രഡിറ്റര്‍ അഥവാ മുന അംഗീകരിച്ചതായിരിക്കണം സര്‍ട്ടിഫിക്കറ്റെന്നും നിബന്ധന ഏർപ്പെടുത്തിയിട്ടുണ്ട്. പിസിആര്‍ ടെസ്റ്റ് റിസല്‍ട്ടില്‍ തട്ടിപ്പ് നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വിദേശത്തെ അംഗീകൃത ലബോറട്ടറികള്‍ തിരിച്ചറിയാനുള്ള ഏജന്‍സി കൂടിയാണിത്.

യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ നടത്തിയ ടെസ്റ്റിന്റെ നെഗറ്റീവ് റിസല്‍ട്ടായിരിക്കണം ഹാജരാക്കേണ്ടതെന്നും ഡയരക്ടറേറ്റ് ജനറല്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഇതുകൂടാതെ, ജലദോഷം, തുമ്മല്‍, ചുമ, പനി പോലുള്ള കൊവിഡ് ലക്ഷണങ്ങളൊന്നും ഉണ്ടാവാനും പാടില്ല.

 

ഇന്ത്യ,യുഎഇ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, തുര്‍ക്കി, ഫിലിപ്പീന്‍സ്, ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ, ഈജിപ്ത്, ജോര്‍ദാന്‍, ബ്രിട്ടന്‍, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ് പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുള്ളത്. ഇവിടങ്ങളില്‍ കൊവിഡ് വ്യാപനത്തിന്റെ തോത് കൂടുതലാണെന്നതാണ് ഇതിന് കാരണമായി പറയുന്നത്. നേരത്തേ ഇന്ത്യ ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങള്‍ക്ക് ഈ നിയമം ബാധകമാക്കിയിരുന്നു. അവയോട് 10 രാജ്യങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കുകയാണ് കുവൈറ്റ് അധികൃതര്‍ ഇപ്പോൾ ചെയ്തിരിക്കുന്നത്. പുതിയ വ്യവസ്ഥ മാര്‍ച്ച് 26 മുതല്‍ നിലവില്‍ വരുന്നതാണ്.

 

അതേസമയം ലോകത്ത് കൊറോണ വൈറസ് വ്യാപന നിരക്ക് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ടെസ്റ്റ് ഫലത്തിന്റെ കൃത്യത ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ് മെഡിക്കല്‍ യൂട്ടിലിറ്റി നെറ്റ് വര്‍ക്ക് അക്രഡിറ്റര്‍ സംവിധാനം കുവൈറ്റ് ഏർപ്പെടുത്തിയതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സാലിഹ് അല്‍ ഫദാഗി അറിയിച്ചത്. കുവൈറ്റിന് പുറത്തുള്ള ലബോറട്ടറികള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഒറിജിനലാണെന്ന് ഉറപ്പ് വരുത്തുകയും മുന സംവിധാനവുമായി ലിങ്ക് ചെയ്യുകയും വേണമെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. എങ്കില്‍ മാത്രമേ സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് പറയാനാവൂ എന്നും അദ്ദേഹം പറയുകയുണ്ടായി.

 

അതോടൊപ്പം തന്നെ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഫെബ്രുവരി ഏഴിന് ഏര്‍പ്പെടുത്തിയ യാത്രാനിരോധനം ഇപ്പോഴും കുവൈറ്റ് തുടരുകയാണ്. കുവൈത്തികളുടെ അടുത്ത ബന്ധുക്കള്‍, ഗാര്‍ഹികത്തൊഴിലാളികള്‍, ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നീ വിഭാഗങ്ങള്‍ക്കു മാത്രമാണ് കുവൈറ്റിലേക്ക് യാത്രാനുമതി നൽകിയിട്ടുള്ളത്. എന്നാൽ പുതിയ നിബന്ധന നിലവില്‍ വരുന്ന മാര്‍ച്ച് 26 മുതല്‍ യാത്രാവിലക്ക് നീക്കുമോ എന്ന കാര്യം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ആയതിനാൽ തന്നെ ഏറെ പ്രതീക്ഷയോടെയാണ് പ്രവാസികൾ കാത്തിരിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (8 minutes ago)

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (7 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (7 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (7 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (7 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (8 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (8 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (8 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (8 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (8 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (8 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (8 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (8 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (8 hours ago)

Malayali Vartha Recommends