കുവൈത്തില്‍ ക്രിമിനലുകള്‍ക്ക് അഭയം നല്‍കുന്നവര്‍ക്ക് ജയില്‍ ശിക്ഷ

നിയമം കര്‍ശനമാക്കി കുവൈറ്റ്. കുവൈത്തില്‍ ക്രിമിനലുകള്‍ക്ക് അഭയം നല്‍കുന്നവര്‍ക്ക് ജയില്‍ ശിക്ഷ നല്‍കുമെന്ന് ആഭ്യന്തര മന്ത്രാലയം. പ്രത്യക്ഷമായോ പരോക്ഷമായോ അഭയം നല്‍കുന്നവര്‍ക്ക് രണ്ട് വര്‍ഷം തടവും 2000 ദിനാര്‍ പിഴയുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് അഭയം നല്‍കുന്നതിന് കടുത്ത ശിക്ഷ നല്‍കുമെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഇത്തരക്കാര്‍ക്ക് രണ്ടുവര്‍ഷം തടവോ രണ്ടായിരം ദിനാര്‍ വരെ പിഴയോ രണ്ടും ചേര്‍ത്തോ ശിക്ഷ നല്‍കുമെന്ന് മന്ത്രാലയം അറിയിച്ചു. പ്രത്യക്ഷമായോ പരോക്ഷമായോ ക്രിമിനലുകള്‍ക്കു അഭയം നല്‍കുന്നവര്‍ക്കും ശിക്ഷ ലഭിക്കുമെന്ന് മന്ത്രാലയത്തിലെ മാധ്യമ വിഭാഗം ഇറക്കിയ പ്രസ്!താവനയില്‍ വ്യക്തമാക്കി. കുവൈത്ത് ക്രിമിനല്‍ ചട്ടം 132 അനുസരിച്ച് ഗുരുതരമായ കുറ്റകൃത്യമാണിത്. ചട്ടത്തില്‍ പുതിയ ശിക്ഷ കൂടെ ചേര്‍ക്കുമെന്നും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha