Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി ഖത്തർ; തൊഴില്‍ നിയമങ്ങളില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്തി, കഴിഞ്ഞ വര്‍ഷം ഖത്തര്‍ പ്രഖ്യാപിച്ച മിനിമം വേതന നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍, 2020ലെ 17ാം നമ്പര്‍ തൊഴില്‍ നിയമ ഭേദഗതി പ്രകാരം എല്ലാ കമ്പനികളും ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 1000 റിയാലായി നിശ്ചയിച്ച് കരാറുകള്‍ പുതുക്കണമെന്ന് മന്ത്രാലയം

20 MARCH 2021 05:31 PM IST
മലയാളി വാര്‍ത്ത

തൊഴില്‍ നിയമങ്ങളില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്തി പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി ഖത്തർ രംഗത്ത്. കഴിഞ്ഞ വര്‍ഷം ഖത്തര്‍ പ്രഖ്യാപിച്ച മിനിമം വേതന നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരികയുണ്ടായി. ഖത്തറിലെ ഗാര്‍ഹികത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യമേഖലയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ഈ ആനുകൂല്യം ലഭിക്കുമെന്ന് തൊഴില്‍-സാമൂഹികകാര്യ മന്ത്രാലയം റിപ്പോർട്ട് ചെയ്യുകയുണ്ടായി. എത്തയോടുകൂടി പ്രവാസികൾക്ക് ഇനിമുതൽ മിനിമം വേതനം ലഭിക്കുന്നതാണ്.

2020ലെ 17ാം നമ്പര്‍ തൊഴില്‍ നിയമ ഭേദഗതി പ്രകാരം എല്ലാ കമ്പനികളും ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 1000 റിയാലായി നിശ്ചയിച്ച് കരാറുകള്‍ പുതുക്കണമെന്ന് മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. മാര്‍ച്ച് 20 മുതല്‍ പുതിയ വേതന നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് മുഴുവന്‍ സ്ഥാപന ഉടമകള്‍ക്കും നേരത്തെ തൊഴില്‍ മന്ത്രാലയം സര്‍ക്കുലര്‍ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ആയതിനാൽ തന്നെ ഉടനടി ശമ്പളം ലഭിക്കുന്നതായിരിക്കും എന്നും ഖത്തർ അധികൃതർ വ്യക്തമാക്കി.

അതായത് ഇന്നുമുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമഭേദഗതി പ്രകാരം ഭക്ഷണവും താമസവും കൂടാതെയാണ് തൊഴിലാളികള്‍ക്ക് ഏറ്റവും കുറഞ്ഞത് മാസത്തില്‍ 1000 റിയാല്‍ അടിസ്ഥാന ശമ്പളം ലഭിക്കുക. ഇതിനു പുറമെ, 500 റിയാല്‍ താമസത്തിനും 300 റിയാല്‍ ഭക്ഷണത്തിനും നല്‍കിയിരിക്കണം. ഇങ്ങനെ ചുരുങ്ങിയത് 1800 റിയാലാണ് പ്രതിമാസം രാജ്യത്തെ മുഴുവന്‍ തൊഴിലാളികള്‍ക്കും ലഭിക്കുക.

പറഞ്ഞുവന്നത് ഇന്ത്യയുടെ 36000 രൂപ എന്നതാണ് കണക്ക്. അതേസമയം താമസവും ഭക്ഷണവും കമ്പനിയോ സ്പോണ്‍സറോ നല്‍കുന്നുണ്ടെങ്കില്‍ അതിന് പണം നല്‍കേണ്ടി വരുന്നതല്ല. പകരം അടിസ്ഥാന ശമ്പളം മാത്രം നല്‍കിയാല്‍ മതിയാവുന്നതാണ്. മതിയായ തയ്യാറെടുപ്പുകള്‍ നടത്താന്‍ ആറു മാസം സാവകാശം നല്‍കിയ ശേഷമാണ് പുതിയ നിയമം ഇന്ന് നടപ്പിലാക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു.

അതോടൊപ്പം തന്നെ മിനിമം വേതനം നടപ്പിലാക്കുന്നതോടെ രാജ്യത്തെ തൊഴില്‍ മേഖലയ്ക്ക് നവോന്‍മേഷം കൈവരുമെന്ന് മന്ത്രാലയം അഭിപ്രായപ്പെടുകയുണ്ടായി. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധം മികച്ചതാക്കാന്‍ ഇത് സഹായകമാവുന്നതാണ്. ഗള്‍ഫ് രാജ്യങ്ങളിളുടെ കൂട്ടത്തില്‍ മിനിമം വേതനനിമയം ആദ്യമായി നടപ്പിലാക്കുന്ന രാജ്യമായി ഇതോടെ ഖത്തര്‍ മാറുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (6 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (6 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (6 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (6 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (7 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (7 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (7 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (7 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (7 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (7 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (7 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (7 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (8 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (10 hours ago)

Malayali Vartha Recommends