കുവൈത്തില്‍ പ്രാദേശികമായി നിര്‍മിച്ച വന്‍ മദ്യ ശേഖരം ലേബര്‍ ക്യാമ്ബുകളില്‍ നിന്ന് കണ്ടെടുത്തു

കുവൈത്തില്‍ പ്രാദേശികമായി നിര്‍മിച്ച വന്‍ മദ്യ ശേഖരം ലേബര്‍ ക്യാമ്ബുകളില്‍ നിന്ന് കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു. മദ്യ നിര്‍മാണത്തിനായി പ്രവര്‍ത്തിച്ചിരുന്ന ഒരു കെട്ടിടവും കണ്ടെത്തി. ആയിരക്കണക്കിന് കുപ്പികളിലാക്കി സൂക്ഷിച്ചിരുന്ന മദ്യവും അസംസ്‌കൃത വസ്തുക്കളും മുനിസിപ്പാലിറ്റിയുടെ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് അധികൃതര്‍ നശിപ്പിച്ചു. ലേബര്‍ ക്യാമ്ബുകളിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം വിവരങ്ങള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു മുനിസിപ്പാലിറ്റിയുടെ പരിശോധന.
https://www.facebook.com/Malayalivartha