ദോഹയില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചും യാത്രചെയ്യുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്; നിങ്ങളുടെ സംശയങ്ങൾക്ക് ഉത്തരം ഇതാ, നിബന്ധനകൾ അറിയാതെ പോകരുത്....

ദോഹയില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചും നിരവധി പ്രവാസികളാണ് നിലവിൽ യാത്ര ചെയ്ത് വരുന്നത്. എന്നാല്‍, ഈ യാത്ര സംബന്ധിച്ച് പ്രവാസികള്‍ക്ക് ഇപ്പോഴും സംശയങ്ങള്‍ ബാക്കിനില്‍ക്കുകയാണ് എന്നാണ് അറിയാൻ കഴിയുന്നത്. യാത്രയ്ക്ക് തയ്യാറെടുക്കുന്ന പ്രവാസികള്‍ അറിയിക്കേണ്ട കാര്യങ്ങള്‍ ഇങ്ങനെയാണ്. അതായത് പ്രവാസികൾ യാത്ര ചെയ്യേണ്ടിവരുന്നത് മൂലം ഉണ്ടാകുന്ന സംശയങ്ങളാണ് ഇപ്പോൾ നിരാകരിക്കുന്നത്.
അതായത് നിലവിൽ കേരളത്തിലേക്ക് പോകുമ്പോള്‍ യാത്രയ്ക്ക് 72 മണിക്കൂര്‍ മുമ്പ് നടത്തിയ ആര്‍ടി- പിസിആര്‍ കൊവിഡ് നെഗറ്റീവ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. എയര്‍ സുവിധ എന്ന വെബ്‌സൈറ്റില്‍ (http://www.newdelhiairport.in/airsuvidha/apho-registration) രജിസ്റ്റര്‍ ചെയ്തിരിക്കണം. കൊവിഡ് നെഗറ്റീവ് പരിശോധനാ സര്‍ട്ടിഫിക്കറ്റും അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കേണ്ടതാണ്. എയര്‍ സുവിധയില്‍ പൂരിപ്പിച്ച രജിസ്‌ട്രേഷന്‍ ഫോമിന്റെ പകര്‍പ്പ് പ്രിന്റെടുത്ത് കൈവശം വച്ചിരിക്കണം.
മാത്രമല്ല കേരളത്തിലേക്ക് പോകുമ്പോള്‍ മൊബൈല്‍ ഫോണില്‍ ആരോഗ്യസേതു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം. ഹമദ് വിമാനത്താവളത്തില്‍ എത്തുമ്പോള്‍ വിമാനക്കമ്പനി അധികൃതര്‍ നല്‍കുന്ന ഫോമുകള്‍ പൂരിപ്പിച്ച് നൽകേണ്ടതാണ്. യാത്രയ്ക്കായി എയര്‍ഷീല്‍ഡ്, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ അടങ്ങിയ കിറ്റും ലഭിക്കുന്നതായിരിക്കണം. കേരളത്തിലെ ഏത് വിമാനത്താവളത്തില്‍ ചെന്നിറങ്ങുമ്പോള്‍ തന്നെ കൊവിഡ് പരിശോധന നടത്തും. പരിശോധന സൗജന്യമാണ്.
കേരളത്തിലെ വിമാനത്താവളത്തില്‍ നിന്ന് വീട്ടിലെത്തിയാല്‍ 7 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. എട്ടാമത്തെ ദിവസം ആര്‍ടി- പിസിആര്‍ പരിശോധന നടത്തി ഫലം നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റൈന്‍ അവസാനിക്കുന്നതാണ്. ക്വാറന്റൈന്‍ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ നിയമനടപടികള്‍ നേരിടേണ്ടി വരും. കൊവിഡ് വാക്‌സിന്‍ എടുത്താലും ഇല്ലെങ്കിലും ക്വാറന്റൈന്‍ നിര്‍ബന്ധമാണ്.
അതേസമയം കേരളത്തില്‍ നിന്ന് ദോഹയിലേക്ക് ഖത്തര്‍ ഐഡിയുള്ള പ്രവാസികള്‍ക്ക് മാത്രമാണ് പ്രവേശനം. ആഭ്യന്തര മന്ത്രാലയത്തിന്റെ എക്‌സെപ്ഷണല്‍ പ്രവേശന അനുമതി നിര്‍ബന്ധമാണ്. മൊബൈല്‍ ഫോണില്‍ ഇഹ്‌തെറാസ് ആപ് ഇന്‍സ്റ്റാള്‍ ചെയ്യണം. ഡിസ്‌കവര്‍ ഖത്തര്‍ (http://www.discoverqatar.qa/welcome-home) വഴി വേണം ഹോട്ടല്‍ ബുക്ക് ചെയ്യാന്‍. കുടുംബങ്ങള്‍ സ്വന്തം ചെലവിലും കമ്പനി ജീവനക്കാര്‍ക്ക് തൊഴിലുടമയാണ് ക്വാറന്റൈന്‍ ചെലവ് നല്‍കേണ്ടത്.
കേരളത്തില്‍ നിന്ന് ദോഹയിലെത്തി 7 ദിവസം ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. ആറാമത്തെ ദിവസം കൊവിഡ് പരിശോധന നടത്തും. പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കില്‍ പ്രവാസികള്‍ക്ക് വീട്ടിലേയ്ക്ക് പോകാം. പോസിറ്റീവ് ആയാല്‍ ഐസൊലേഷനിലേക്ക് മാറേണ്ടി വരും. ദോഹയില്‍ കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ ആണെങ്കില്‍ രണ്ടാമത്തെ ഡോസെടുത്ത് 14 ദിവസം കഴിഞ്ഞിട്ടുണ്ടെങ്കില്‍ ക്വാറന്റൈന്‍ ആവശ്യമില്ല.
https://www.facebook.com/Malayalivartha